ഉദ്യാനത്തില്‍-
'കറുത്ത പക്ഷിപ്പാട്ടുകള്‍'!
യൌവ്വനം പ്രണയമറിയാതെ-
പുഷ്പിക്കുന്നു,
പിറ്റെന്നാള്‍,
മാസമുറപോലുമറിയാതവള്‍-
പിഴുതെടുക്കപ്പെട്ടിരിക്കുന്നു!
'ഡാലിയ' പുഷ്പങ്ങളുടെ-
ചൊടികള്‍ ചുവക്കും മുന്‍പേ-
'ഹോര്‍മോണ്‍' ല്‍ പഴുപ്പിചെടുത്തിരിക്കുന്നു!
വില കൂടിയ 'ഓര്‍ക്കിഡ്' കളുടെ,
തിരക്കില്‍-
മേനിയഴകും, മണവും, നിറവുമില്ലാതെ-
മുല്ലയും, മന്ദാരവും!
റീത്തും പൂച്ചെണ്ടും-
പോലുമാകാനാവാത്തവര്‍!
മോഹമറിയാത്തിവരുടെ,
ചിതലരിച്ച ചിത്രങ്ങള്‍ കണ്ടു-
അയാള്‍ പ്രണയാതുരനായിരിക്കുന്നു !
എന്നിട്ടെപ്പോഴോ-
ആരെയോ തിരഞ്ഞുകൊണ്ട്,
ഭ്രാന്തമായി കൊതിതീരാ-
ചിതക്ക്, അല്ല ഉദ്യാനത്തിന്-
ചുറ്റുവട്ടം വയ്ക്കുന്നയാള്‍!!
'ഡാലിയ' പുഷ്പങ്ങളുടെ-
ReplyDeleteചൊടികള്‍ ചുവക്കും മുന്‍പേ-
'ഹോര്‍മോണ്‍' ല്‍ പഴുപ്പിചെടുത്തിരിക്കുന്നു!
M.P yile tribal communitiyil cheriya penkuttikale hormone kuththivachu valuthaki vilkunna pathra vartha orkunnu.
kadinam.
kavitha nannayirikkunnu.
aa ormakalude nadukkathil ninnaanu ee kavitha
ReplyDeleteഇത് കുറെയേറെ പറയുന്നുണ്ടല്ലോ ജയ്...
ReplyDeleteപറയാതെ പറയുന്നു...
നന്നായിട്ടുണ്ട്.. ആശംസകള്‍
യൌവ്വനം പ്രണയമറിയാതെ-
ReplyDeleteപുഷ്പിക്കുന്നു....
ഈ വരിയില്‍ കവിത കണ്ടു