Thursday, June 3, 2010

പ്രണയ തീരം




നീ കൊന്നപ്പൂകളുടെ കാലത്തിലേക്ക്
 സംക്രമിച്ചിരിക്കുന്നു!


പൂക്കൂടകളും കൊണ്ടെത്തിയ ഉണ്ണികള്‍ നിന്നെ
മരന്നെതോ
മാങ്കുലകളും കാട്ടുപൂക്കളും ഇരുത്തെടുക്കുന്നു.


നിന്റെ പതിഞ്ഞ സ്വര വിന്യാസങ്ങള്‍ ,
നീയണിയും നിറങ്ങളിലെല്ലാം-
വസന്തത്തിന്റെ ചായക്കൂട്ടുകള്‍!


നിന്റെ പൊട്ടിച്ചിരികളിലേക്ക് ഊളിയിടുന്ന-
പൊന്മാന്‍ പക്ഷികള്‍.


നിന്റെ ചുവടു വ്യ്പിലേക്ക്-
ഒരു യുഗം തന്നെയാണ് കരേറുന്നത് !


നിന്റെ പദസരത്തില്‍ ഇഴചേരുന്ന പാഞ്ചന്ന്യ
നാദങ്ങള്‍ക്-
കാതു വട്ടം കാക്കും ഋതു ദേഹങ്ങള്‍ .


എല്ലാം മറന്നാടിതകര്‍ത്ത നിന്റെ
കാലാന്തരങ്ങളില്‍ 
നിനക്ക് കൂട്ടായി ജലതീരങ്ങളില്‍ ഞാന്‍ പാര്‍ക്കാം !


ഇവിടെയാണ്‌ ഞാന്‍ നിന്റെ കുഞ്ഞായി
തീര്‍ന്നത് ,


നിന്റെ നുണക്കുഴികളില്‍ കൌതുകം മൂത്ത്‌
'പെണ്ണെ' എന്ന് വിളിച്ചത്,
നിന്റെ മിടുക്കനായ ശിഷ്യനായി തീര്‍ന്നത്,
നിനക്ക് കണ്ണാടി ചില്ലില്‍ കൊട്ടാരം കെട്ടിയത്,


ഏതോ ദൂരങ്ങളിലേക്ക് കല്ലുകള്‍ പായിച്ചിട്ടെന്നെ
നീ -
ഓളങ്ങളെ അളക്കാന്‍ അറിയിച്ചത് !


നിന്റെ  യൌവനത്തിലേക്ക് ഞാന്‍ ഒരു
ഭിക്ഷുവായി വളരുമ്പോള്‍- 
വാതിലുകലടച്, വസന്തത്തിന്റെ വില
അറിയിച്ചത് .


വിരിയുന്ന ദേഹത്തെ വിരഹമറിയാന്‍  പഠിപ്പിച്ചത്!


ഇനി നമ്മള്‍ മുന്‍പേ പാടി അകന്ന-
യുഗ്മാഗീതങ്ങളിലേക്ക് ജന്മാന്തരം.


ഇനിയുമീ തീരത്തില്‍ ഈറനുടുത്ത് കര ഏറും-
ഭിക്ഷാംദേഹി,

കൊന്നമര ചുവട്ടില്‍ ഓളം അളക്കുന്ന  ഞാനും ,
സായാഹ്നത്തിന്റെ സന്ദ്രതയിലെക്കും ,
വിഹായസ്സിലെക്കും 
അലിഞ്ഞു തീരുന്ന സൌമ്യവതിയായ നീയും !





Wednesday, June 2, 2010

എന്റെ കുറുമ്പി




കനല്‍ ചീലുകളുടെ മൂര്‍ത്ധാവില്‍ ചവിട്ടിയാണ്
നീ ഉഴറി നീങ്ങുന്നത്‌!

എവിടെയോ പതിഞ്ഞ സ്വരത്തില്‍ പഥിക ജല്പനങ്ങള്‍,
നിരത്തില്‍ നിര്‍വികാരതയുടെ നീറ്റല്‍ ജലം.

നിനക്ക് മുന്‍പേ നടന്നവര്‍ ആരും നിന്റെ പദ ചിഹ്നം അറിഞ്ഞില്ല,
പിന്‍പേ നടന്നവര്‍ പോലും !

നീ വ്യയം ചെയ്ത ചുടു നിശ്വാസങ്ങള്‍ അടുപ്പില്‍
ചാണക വരളിയോടൊപ്പം പുകയുന്നു !

'ഒരു കാലത്തിന്നു എ റ്റെ കപ്പല്‍ ചേതം ' ആരോ പരിതപിക്കുന്നു ...........

ചിതലരിക്കുന്ന പുസ്തക സഞ്ചിയും , വറ്റിയ നിളയും
അകാലത്തില്‍ പാല്‍ വറ്റിയ സ്തനങ്ങളും ,
കരയുന്ന 'ടെഡി ബെയെര്സും '.

ഉടഞ്ഞ കുപ്പി വളകള്‍, പദവിന്യാസം ഏശാത്ത പാദസരങ്ങള്‍
ചിറകറ്റ കാറ്റുകള്‍ ശ്വാസം മുട്ടി ചാകും കാടും !

ഇവിടെ നീ എന്തെ ചിരിക്കാതത് എന്ന് ഞാന്‍ ചോദികനമെന്നോ!?

എവിടെയോ വച്ച് മറന്ന ഓര്‍മകളെ ചുവന്ന്‍
ഏതോ ഭ്രാന്തന്‍ തെരുവ് ചികയുന്നത് കണ്ടില്ലേ ,

ഓര്‍മകളിലാണ് നമ്മള്‍ ജനിക്കുന്നതും ജീവിക്കുന്നതും!

സ്കൂള്‍ വിട്ടോടിയെതുന്ന കൊച്ചു കുരുന്നുകള്‍
കുറുമ്പുകള്‍ കാണിച്ചു നിന്റെ ഹൃദയത്തില്‍ ഒളിക്കട്ടെ .

ഞാന്‍ നിന്നെ യാത്രയാക്കാം .....................................

വിളറിയ സ്വപ്നങ്ങളില്‍ നിറവും ,
മാനങ്ങളില്‍ ഋതുവും ,
വാട്ടര്‍ ബോട്ടിലും , കല്ല് പെന്‍സിലും , സലൈറ്റും
പൊട്ടിച്ചിരികളുമായി ...............!.

മത്സ്യ ഗന്ധം


ഉറക്ക ചടവുകല്കിരുപുറത്തും നേര്‍ത്ത കൂര്‍ക്കം വലി
നിനക്ക് മാത്രം അന്ന്യമയത് !

കട്ടമരത്തിന്നു ഒപ്പം അല കയറുന്ന കാത്തിരുപ്പ് ,
വിശപ്പ് വെറും വെറുക്കപ്പെട്ട വിചാരം.
കണ്ണീരടരുന്ന കണ്ണില്‍ വന്ന്യമായ അന്ധകാരം ,

നീ കടലിന്റെ കറുത്ത പൊന്ന്‍,
വേര്‍പിരിയലിന്റെ വേവരിയുന്നവള്‍!

നിന്നെ കുറിച്ച് അന്ന്യര്‍ കഥകള്‍ രചിക്കുന്നു
പുരയില്‍ പ്രതീക്ഷകളാണ് നീരിയടുങ്ങുന്നത്.
നിന്നില്‍ വന്നെത്തി പിന്‍ വാതിലടക്കുന്ന മത്സ്യ ഗന്ധം !

നിന്റെ നര ബാധിച്ച മാത്രുത്വതിലെക്
ആഴി പരപ്പിലെ തിരകളും ,
തെമ്മാടി തെരുവിലെ പിറക്കാ പൈതങ്ങളും
ഞാനും
പലായനം!

നീയുടലുരുകി തപം ചെയ്തു രചിക്കും
കവിതയില്‍ കാണാ കവിതയായി
ഞാനും ഒരുപാട് ശലഭ പുഴുക്കളും .......
നിന്റെ മൃത് മേനിയിലള്ളിപ്പിടിച് ഈ ചെരുവിരലാലെഴുതട്ടെ ,
'അമ്മെ, കടലമ്മേ കാക്കണേ .........!'

Tuesday, June 1, 2010

കാവടിയാട്ടക്കാരന്‍







തോള്‍ സഞ്ചിയില്‍ ഉള്ളതെല്ലാം വാരിപ്പെറുക്കി
ദ്രുത ഗതിയില്‍ കാവടിയാട്ടക്കാരുടെ സംഘതിലെവിടെയോ
ഇല്ലാതാകുവാന്‍ തയ്യാര്‍ ആവുകയാണ് ......

പത്രപ്രവര്‍ത്തകന്റെ അവസാന ചോദ്യം ചെയ്യല്‍ ..

" സര്‍ എന്തുകൊണ്ടാണ് ഏകാന്ത പധികനയിരിക്കുന്നത്?
മുന്‍പേ പോകുന്ന ഹരിദ്വാര്‍ യാത്രകാര്‍ പോലും
കൂട്ടുകൂടി പാട്ടുകള്‍ പാടി ക്ഷീണവും വിശപ്പും
വിയര്‍പ്പും മറന്നിരിക്കുന്നു !"

സ്നേഹിക്കുന്നതുകൊണ്ടിതൊക്കെ , മറുപടിയും ഒരു ചിരിയും
"എനിക്ക് മനസിലാവുന്നില്ല സര്‍ അത് .......

"സ്നേഹിക്കുന്നവനെ മനസിലാവൂ " വീണ്ടും ചിരിപടക്കം !

അപ്പോള്‍ ഞാന്‍ സ്നേഹിച്ചത് സ്നേഹമാല്ലായിരുന്നോ ...?!
"സ്നേഹിച്ചവന് സ്വന്തമായി സ്നേഹിചില്ലെന്ന തോന്നലുകള്‍
എങ്കിലും.... !"

എന്റെ പ്രിയ സഖി കുറിച്ച് വച്ച കത്തില്‍ നിന്ന് ,

'നമ്മള്‍ നിഴലിനെ പ്രണയിക്കുന്നവര്‍ , നമ്മിലെത്തി നില്‍കാതത
നിഴലുകള്‍ നമ്മുടെതെന്ന് ശടിക്കുന്നവര്‍.....'








ബെത്സായിദാ




നമുക്ക് കഥനങ്ങളുടെ കല്‍പടവുകള്‍
കയറി ഇറങ്ങുന്നവരെ കാണാം.........

അവര്‍ കടന്നു പോകുന്നത് നമ്മളെ ചവിട്ടിമെതിച്ചാണ്
കൂട്ടത്തില്‍ ശകാര വാക്കുകളും !

'നിങ്ങള്‍ ബെത്സൈതാ വെള്ളത്തെ മാത്രം സ്നേഹിച്ചവര്‍
പ്രണയം എന്തെന്ന് പഠിക്കാത്തവര്‍! '.


മണല്‍ തീരത്ത് ഒറ്റയ്ക്ക് ഇരിക്കുന്നവള്‍
പിറുപിറുക്കുന്നു ...........!

വെയിലേറിയപോള്‍, ചരണങ്ങള്‍ വേവ് അറിഞ്ഞപോള്‍
നീയെന്നെ മറന്നുവോ ?

അരിപ്രവിന്നരുമ ഹൃത്ത്എന്നും
കൃപ തന്ന മുത്തെന്നും
ചൊല്ലിയിട്ട്‌........ ഇപ്പോള്‍ ?

പുഴ വക്കെ കാല്‍ നീട്ടി ഈറന്‍ അണിയും കാറ്റിനആത്മാവ്,

'ഇതും കടന്നു പോകും , കൈപും മധുരവും കാലവും ഈ കല്പടവും !