നീ കൊന്നപ്പൂകളുടെ കാലത്തിലേക്ക്
സംക്രമിച്ചിരിക്കുന്നു!
പൂക്കൂടകളും കൊണ്ടെത്തിയ ഉണ്ണികള്‍ നിന്നെ
മരന്നെതോ
മാങ്കുലകളും കാട്ടുപൂക്കളും ഇരുത്തെടുക്കുന്നു.
നിന്റെ പതിഞ്ഞ സ്വര വിന്യാസങ്ങള്‍ ,
നീയണിയും നിറങ്ങളിലെല്ലാം-
വസന്തത്തിന്റെ ചായക്കൂട്ടുകള്‍!
നിന്റെ പൊട്ടിച്ചിരികളിലേക്ക് ഊളിയിടുന്ന-
പൊന്മാന്‍ പക്ഷികള്‍.
നിന്റെ ചുവടു വ്യ്പിലേക്ക്-
ഒരു യുഗം തന്നെയാണ് കരേറുന്നത് !
നിന്റെ പദസരത്തില്‍ ഇഴചേരുന്ന പാഞ്ചന്ന്യ
നാദങ്ങള്‍ക്-
കാതു വട്ടം കാക്കും ഋതു ദേഹങ്ങള്‍ .
എല്ലാം മറന്നാടിതകര്‍ത്ത നിന്റെ
കാലാന്തരങ്ങളില്‍
നിനക്ക് കൂട്ടായി ജലതീരങ്ങളില്‍ ഞാന്‍ പാര്‍ക്കാം !
ഇവിടെയാണ് ഞാന്‍ നിന്റെ കുഞ്ഞായി
തീര്‍ന്നത് ,
നിന്റെ നുണക്കുഴികളില്‍ കൌതുകം മൂത്ത്
'പെണ്ണെ' എന്ന് വിളിച്ചത്,
നിന്റെ മിടുക്കനായ ശിഷ്യനായി തീര്‍ന്നത്,
നിനക്ക് കണ്ണാടി ചില്ലില്‍ കൊട്ടാരം കെട്ടിയത്,
ഏതോ ദൂരങ്ങളിലേക്ക് കല്ലുകള്‍ പായിച്ചിട്ടെന്നെ
നീ -
ഓളങ്ങളെ അളക്കാന്‍ അറിയിച്ചത് !
നിന്റെ യൌവനത്തിലേക്ക് ഞാന്‍ ഒരു
ഭിക്ഷുവായി വളരുമ്പോള്‍-
വാതിലുകലടച്, വസന്തത്തിന്റെ വില
അറിയിച്ചത് .
വിരിയുന്ന ദേഹത്തെ വിരഹമറിയാന്‍ പഠിപ്പിച്ചത്!
ഇനി നമ്മള്‍ മുന്‍പേ പാടി അകന്ന-
യുഗ്മാഗീതങ്ങളിലേക്ക് ജന്മാന്തരം.
ഇനിയുമീ തീരത്തില്‍ ഈറനുടുത്ത് കര ഏറും-
ഭിക്ഷാംദേഹി,
കൊന്നമര ചുവട്ടില്‍ ഓളം അളക്കുന്ന ഞാനും ,
സായാഹ്നത്തിന്റെ സന്ദ്രതയിലെക്കും ,
വിഹായസ്സിലെക്കും അലിഞ്ഞു തീരുന്ന സൌമ്യവതിയായ നീയും !
പുതിയ മൂന്നു കവിതകളും വായിച്ചു. ശക്തമായ, സംവേദനക്ഷമതയുണ്ട് വരികൾക്ക്. മത്സ്യഗന്ധം വളരെ നന്നായിരിക്കുന്നു. ആശംസകൾ.
ReplyDeletethanks a lot chechi for going through them, and the good words.
ReplyDeleteവരികളില്‍ ലാളിത്യം,അക്ഷരങ്ങള്‍ക്ക് തിളക്കം!
ReplyDeleteആശയങ്ങള്‍ക്ക് വ്യാപ്തി,തീവ്രതയും !
ആശംസകള്!
പ്രണയം താങ്കളെയും ഒരു കവിയാക്കി ...ആശംസകള്‍ !!!
ReplyDeletethanks aadhila, mannu mazhaye pranayichu kavithayezhuthunnathupole......enkilum iniyum pranayichittillenna thonnal maathram.
ReplyDeleteകവിതകള്‍ കൊള്ളാം..!
ReplyDeleteവായിക്കാനേറെ പാടുപെട്ടു. layout.
thanks faisal, i shall work on the layout
ReplyDelete