Wednesday, June 2, 2010

മത്സ്യ ഗന്ധം


ഉറക്ക ചടവുകല്കിരുപുറത്തും നേര്‍ത്ത കൂര്‍ക്കം വലി
നിനക്ക് മാത്രം അന്ന്യമയത് !

കട്ടമരത്തിന്നു ഒപ്പം അല കയറുന്ന കാത്തിരുപ്പ് ,
വിശപ്പ് വെറും വെറുക്കപ്പെട്ട വിചാരം.
കണ്ണീരടരുന്ന കണ്ണില്‍ വന്ന്യമായ അന്ധകാരം ,

നീ കടലിന്റെ കറുത്ത പൊന്ന്‍,
വേര്‍പിരിയലിന്റെ വേവരിയുന്നവള്‍!

നിന്നെ കുറിച്ച് അന്ന്യര്‍ കഥകള്‍ രചിക്കുന്നു
പുരയില്‍ പ്രതീക്ഷകളാണ് നീരിയടുങ്ങുന്നത്.
നിന്നില്‍ വന്നെത്തി പിന്‍ വാതിലടക്കുന്ന മത്സ്യ ഗന്ധം !

നിന്റെ നര ബാധിച്ച മാത്രുത്വതിലെക്
ആഴി പരപ്പിലെ തിരകളും ,
തെമ്മാടി തെരുവിലെ പിറക്കാ പൈതങ്ങളും
ഞാനും
പലായനം!

നീയുടലുരുകി തപം ചെയ്തു രചിക്കും
കവിതയില്‍ കാണാ കവിതയായി
ഞാനും ഒരുപാട് ശലഭ പുഴുക്കളും .......
നിന്റെ മൃത് മേനിയിലള്ളിപ്പിടിച് ഈ ചെരുവിരലാലെഴുതട്ടെ ,
'അമ്മെ, കടലമ്മേ കാക്കണേ .........!'

No comments:

Post a Comment