കനല്‍ ചീലുകളുടെ മൂര്‍ത്ധാവില്‍ ചവിട്ടിയാണ്
നീ ഉഴറി നീങ്ങുന്നത്!എവിടെയോ പതിഞ്ഞ സ്വരത്തില്‍ പഥിക ജല്പനങ്ങള്‍,
നിരത്തില്‍ നിര്‍വികാരതയുടെ നീറ്റല്‍ ജലം.
നിനക്ക് മുന്‍പേ നടന്നവര്‍ ആരും നിന്റെ പദ ചിഹ്നം അറിഞ്ഞില്ല,
പിന്‍പേ നടന്നവര്‍ പോലും !
നീ വ്യയം ചെയ്ത ചുടു നിശ്വാസങ്ങള്‍ അടുപ്പില്‍
ചാണക വരളിയോടൊപ്പം പുകയുന്നു !
'ഒരു കാലത്തിന്നു എ റ്റെ കപ്പല്‍ ചേതം ' ആരോ പരിതപിക്കുന്നു ...........
ചിതലരിക്കുന്ന പുസ്തക സഞ്ചിയും , വറ്റിയ നിളയും
അകാലത്തില്‍ പാല്‍ വറ്റിയ സ്തനങ്ങളും ,
കരയുന്ന 'ടെഡി ബെയെര്സും '.
ഉടഞ്ഞ കുപ്പി വളകള്‍, പദവിന്യാസം ഏശാത്ത പാദസരങ്ങള്‍
ചിറകറ്റ കാറ്റുകള്‍ ശ്വാസം മുട്ടി ചാകും കാടും !
ഇവിടെ നീ എന്തെ ചിരിക്കാതത് എന്ന് ഞാന്‍ ചോദികനമെന്നോ!?
എവിടെയോ വച്ച് മറന്ന ഓര്‍മകളെ ചുവന്ന്‍
ഏതോ ഭ്രാന്തന്‍ തെരുവ് ചികയുന്നത് കണ്ടില്ലേ ,
ഓര്‍മകളിലാണ് നമ്മള്‍ ജനിക്കുന്നതും ജീവിക്കുന്നതും!
സ്കൂള്‍ വിട്ടോടിയെതുന്ന കൊച്ചു കുരുന്നുകള്‍
കുറുമ്പുകള്‍ കാണിച്ചു നിന്റെ ഹൃദയത്തില്‍ ഒളിക്കട്ടെ .
ഞാന്‍ നിന്നെ യാത്രയാക്കാം .....................................
വിളറിയ സ്വപ്നങ്ങളില്‍ നിറവും ,
മാനങ്ങളില്‍ ഋതുവും ,
വാട്ടര്‍ ബോട്ടിലും , കല്ല് പെന്‍സിലും , സലൈറ്റും
പൊട്ടിച്ചിരികളുമായി ...............!.
No comments:
Post a Comment