Sunday, March 27, 2011

കടുമാങ്ങ

കടം കിട്ടിയ അക്ഷരങ്ങള്‍-
വാക്കുകളാക്കി-
കല്‍ഭരണിയില്‍,
കടുമാങ്ങ അചാറുപോലെ,
ഒന്നുമില്ലാത്തപ്പോള്‍ തൊട്ടുകൂട്ടാന്‍!

റോസാപ്പൂവിന്റെ-
ദളങ്ങള്‍ കൊഴിയുമ്പോള്‍,
കാറ്റ് നൊമ്പരപ്പെടുന്നു!
പ്രണയിക്കുന്നവന്റെ വാക്കും അങ്ങനെ തന്നെ!

ജീവിതം മറവി തന്നത്-
ഒരിക്കല്‍ ജീവിതത്തെ തന്നെ മറക്കാന്‍!

കഴലുകള്‍ വ്യഥയറിയുമ്പോള്‍-
ഒത്തിരി നടന്നുവെന്ന് തോന്നും,
പക്ഷെ എങ്ങും എത്തിയില്ലാ എന്നതാണ് ദുഃഖം!

തൊടിയിലെ മുല്ലപ്പൂവാണ്- 
ജീവിതം!
ചന്തയില്‍ കൂടിയ വിലക്ക് വില്‍ക്കുന്ന-
"ജാസ്മിന്‍ സെന്‍റ്" നെ 
ആരോ പ്രണയം എന്ന് വിളിക്കുന്നു...  


1 comment:

  1. സൂപ്പർ. ആദ്യ സ്റ്റാൻസ, ഗംഭീരം. വീണ്ടും എഴുതിത്തുടങ്ങിക്കണ്ടതിൽ വളരെ സന്തോഷം ട്ടോ.

    ReplyDelete