Wednesday, July 17, 2013

മണല്പ്പാട്ട്

എവിടെ പോയ്‌ നീ മറഞ്ഞു -
നിളയെ, നിന്റെ നീരാട്ടിനായ്.
അരികെ ഞാനിരിക്കുന്നതോ -
അറിയാതെ നീ ഒളിക്കുന്നുവോ ?


പുളിനം  പട്ടുകൽപാടി-
പുഴയോടോട്ടുരുമ്മുന്നു .
നനവിൻ നീർക്കുടങ്ങൾ 
നിറയെ മുറിയും രക്തബന്ധങ്ങൾ ,
നിനവിൻ നീറ്റലേറും-
നമ്മളറിയാ കുഞ്ഞു പൈതങ്ങൾ .

തണുവിൻ ജ്വരമിറങ്ങുമ്പോൾ -നമ്മൾ 
തകരാതെ നമ്മെ കാക്കണം .


ഓർമ്മകളോടി കളിക്കുമാ കൈവഴി-
കാറ്റിൽ കിനിയുന്ന കുസൃതി കയ്യടി,
പൊട്ടുവളകൾ കിലുങ്ങുന്ന നിന് കരം-
പാട്ടുകൾ പാടി പതിയുമാ നിന് സ്വരം.


നദിയായ് നീയൊഴുകുന്നതിൽ -
മണല്തരിയായ് ഞാനലിയുന്നു,
നമ്മൾ നമ്മളിലെപ്പോഴോ-
നല്ല കഥകൾ തിരയുന്നു.
നമുക്കായ് പിറക്കാ പൈതലിൻ
നല്ല താരാട്ടു മൂളുന്നു.


നാമുണരുന്നു 
നമുക്കില്ലാ സ്വപ്നങ്ങളെ-
ഓർത്തു, പുഴയെ നീ വറുതി തിന്നുന്നു,
നദിയുണങ്ങുന്നു.
മണൽ ത്തീരം തകര്ന്നു വീഴുന്നു-
നിന്റെ നനവിനായ് ഞാൻ നിലവിളിക്കുന്നു !
മനമുണരുന്നു, മരണവും-
നിനവിൽ നിന്റെ ഓർമ്മയും .


തണുവിൻ  ജ്വരമിറങ്ങുമ്പോൾ നമ്മൾ 
തകരാതെ നമ്മെ കാക്കണം.




3 comments:

  1. കവിത നന്നായിട്ടുണ്ട്

    ReplyDelete
  2. നിന്റെ കരയിൽ ഈ നിലാവിൽ ഞാനിരിക്കാം;
    നിന്റെ കൂടെ പുലരുവോളം ഞാൻ കരയാം..

    നിള മരിക്കാതിരിക്കട്ടെ. നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete