എന്റെ നോവിന്‍ കയിച്ച കപ്പ്
നീ കുടിക്കുന്നു !
എന്റെ വിയര്‍പ്പിന്റെ വിഹിതം
നീ എടുത്തു സ്തോത്രം ചെയ്യുന്നു !
എല്ലാവരും ഉറങ്ങുന്ന ഗത്സമെനിയില്‍
നീയും ഞാനും ഉറങ്ങാതിരിക്കുന്നു !
എന്റെ വറുതിയുടെ മുത്തില്‍
നീ ജപമാല കോര്‍ക്കുന്നു !
എന്റെ ഉടലിന്റെ വാഴ്വില്‍
നീ രക്തം വിയര്‍ക്കുന്നു!
ഞാന്‍ കൊട്ടിയടച്ച വാതിലിന്‍ പിന്പില്‍
നീ കുറ്റം വിധിക്കപ്പെടുന്നു!
എന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി
നീ കണ്ണീരിന്‍ കാല്‍വരി കയറുന്നു!
ഞാന്‍ കരഞ്ഞു വീര്‍ത്തു കാല്‍വരിയില്‍ എത്തുമ്പോള്‍
നീ എനിക്ക് വേണ്ടി തൂങ്ങപ്പെട്ട രൂപം......!
അം .................മ്മേ..............!
Tuesday, August 10, 2010
Monday, August 2, 2010
അടുക്കള ഓര്‍മ്മകള്‍
അവള്‍ എനിക്ക് വേണ്ടി
ഉരുട്ടിയ ഉരുളയുമായി കാത്തിരിക്കുകയാവാം....
പ്യൂണ്‍ അന്തോണി
ഒടുവിലത്തെ പീരിടിന്റെ മണിയടിക്കുന്നു....
"അമ്മച്ചീ!........ഈ അമ്മിച്ചീ എവിടെ കിടക്കാ..."
ജനാലയിലൂടെ അരണ്ട വെളിച്ചം-
"അമ്മക്ക് പാടില്ലാ മോനെ, അടുക്കളയില്‍ ഇത്തിരി
ചോറുണ്ട്, എന്റെ മോന്‍ പോയി കഴിച്ചോ......"
കൂജയിലെ തണുത്ത വെള്ളത്തില്‍ നനച്ച
പഴയ പാവാടകഷണം നെറ്റിയില്‍ പതിപ്പിച്ചു-
കഴുത്തില്‍ ചൂട് നോക്കി, എന്റെ പുതപ്പില്‍ അമ്മയെ പുതപ്പിച്ചു-
അടുക്കളയില്‍ എത്തുമ്പോള്‍!
"അമ്മച്ചിയുടെ പൊട്ടപിഞ്ഞാനം അതില്‍
ഇത്തിരി പഴ്ന്ചോറും ചമ്മന്തിയും......
ഉരുട്ടി തീരാത്ത ഒരു ഉരുളയും......!

പല തുള്ളി പെരുവെള്ളം
ടെലിവിഷനില്‍
അന്നമില്ലാ കുഞ്ഞിന്റെ
മരണ രോദനം!
കണ്ണുതുടച്ച് ഒരു ഫീലിംഗ് ജീവി! എന്ന്
ചുവര്‍ കണ്ണാടിയില്‍ നോക്കി
ആത്മഗതം ചെയ്തു കിടക്കയില്‍ അമരുമ്പോള്‍.....
പുറത്തു മഴ!
അവള്‍ കരയുകയാണ്-
ഞാന്‍ കരയാന്‍ മടിക്കുന്നവര്‍ക്ക് വേണ്ടി.
എന്റെ കണ്ണുകള്‍ നനഞ്ഞു...
ഞാന്‍ കരയാത്ത രാവുകളില്‍-
മഴ പെയ്തു, ഞാന്‍ അറിയാതെ ഒത്തിരി കൂടുതല്‍!
അത് വലിയ വിലാപമായി...
ആ ഒഴുക്കില്‍.....പിടിവിട്ടു പോയ
പരേതാല്മാക്കളുടെ ജലം തിന്നു വീര്‍ത്ത ദേഹങ്ങള്‍....
അവസാനം! എന്റെ പ്രിയാപ്പെട്ടവരെ കിടത്തിയ ശവവണ്ടി........!
അവള്‍ കരയുകയാണ്
കരയാനാകാത്തവന്‍ ഞാന്‍!.

Subscribe to:
Posts (Atom)