അവള്‍ എനിക്ക് വേണ്ടി
ഉരുട്ടിയ ഉരുളയുമായി കാത്തിരിക്കുകയാവാം....
പ്യൂണ്‍ അന്തോണി
ഒടുവിലത്തെ പീരിടിന്റെ മണിയടിക്കുന്നു....
"അമ്മച്ചീ!........ഈ അമ്മിച്ചീ എവിടെ കിടക്കാ..."
ജനാലയിലൂടെ അരണ്ട വെളിച്ചം-
"അമ്മക്ക് പാടില്ലാ മോനെ, അടുക്കളയില്‍ ഇത്തിരി
ചോറുണ്ട്, എന്റെ മോന്‍ പോയി കഴിച്ചോ......"
കൂജയിലെ തണുത്ത വെള്ളത്തില്‍ നനച്ച
പഴയ പാവാടകഷണം നെറ്റിയില്‍ പതിപ്പിച്ചു-
കഴുത്തില്‍ ചൂട് നോക്കി, എന്റെ പുതപ്പില്‍ അമ്മയെ പുതപ്പിച്ചു-
അടുക്കളയില്‍ എത്തുമ്പോള്‍!
"അമ്മച്ചിയുടെ പൊട്ടപിഞ്ഞാനം അതില്‍
ഇത്തിരി പഴ്ന്ചോറും ചമ്മന്തിയും......
ഉരുട്ടി തീരാത്ത ഒരു ഉരുളയും......!
ഓർമ്മകൾ ഒരുപാടുണ്ട്, ല്ലേ. ആശംസകൾ.
ReplyDelete