Tuesday, August 10, 2010

അദ്വൈതം

എന്റെ നോവിന്‍ കയിച്ച  കപ്പ്‌
നീ കുടിക്കുന്നു !
എന്റെ വിയര്‍പ്പിന്റെ വിഹിതം 
നീ എടുത്തു സ്തോത്രം ചെയ്യുന്നു !
എല്ലാവരും ഉറങ്ങുന്ന ഗത്സമെനിയില്‍ 
നീയും ഞാനും ഉറങ്ങാതിരിക്കുന്നു !
എന്റെ വറുതിയുടെ മുത്തില്‍
നീ ജപമാല കോര്‍ക്കുന്നു !
എന്റെ ഉടലിന്റെ വാഴ്വില്‍
നീ രക്തം വിയര്‍ക്കുന്നു!
ഞാന്‍ കൊട്ടിയടച്ച വാതിലിന്‍ പിന്പില്‍
നീ കുറ്റം വിധിക്കപ്പെടുന്നു!
എന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി
നീ കണ്ണീരിന്‍ കാല്‍വരി കയറുന്നു!
ഞാന്‍ കരഞ്ഞു വീര്‍ത്തു കാല്‍വരിയില്‍ എത്തുമ്പോള്‍
നീ എനിക്ക് വേണ്ടി തൂങ്ങപ്പെട്ട രൂപം......!
അം .................മ്മേ..............!

2 comments:

  1. മനോഹരം. അക്ഷരത്തെറ്റുകൾ കുറഞ്ഞു. സന്തോഷം. കവിത നന്നായിരിക്കുന്നു. പുറകിലെ വേദന കഠിനം എന്നറിയുന്നു...

    ReplyDelete
  2. sariyaanu, uranju koodiya othiri vedhanakalaanu amma
    thanks

    ReplyDelete