വിളക്കണക്കൂ
വരൂ നമുക്കിരുട്ടില്‍,
വീണ്ടുമീ പുസ്തകം-
വായിക്കണം!
കറുത്ത അക്ഷരങ്ങള്‍-
തുന്നിയെടുത്ത-
കമ്പിളിപ്പുതപ്പിന്നുള്ളില്‍-
കഥയുടെ ചൂടും ഗന്ധവും,
എഴുത്തുകാരന്റെ-
ഭയവും നാണവും-
നമുക്ക് കേള്‍ക്കാം!
ഇനി വിളക്ക് തെളിച്ചീ-
പുസ്തകം പൂജിക്കണം!
പകലിന്റെ കഥയെഴുതി-
പുതുതായി വീണ്ടും-
വായിക്കണം!
അവസാനം-
പുറം ചട്ടയിട്ടു-
'ആത്മകഥയെന്നെഴുതി-
നീ കാത്തുകൊള്ളുക,
ഞാന്‍ തിരികെയെത്തും വരേയ്ക്കും !!
:) :)
ReplyDeleteവ്യത്യസ്തം, രസകരം പിന്നെയുമെന്തോ..! ആസ്വദിച്ചു!