Saturday, February 11, 2012

"ഫ്രെമ്മും ടുവും"

രാത്രിമാധുര്യത്തിന്‍-
ഉമിനീരൂറിച്ചു-
പശചേര്‍ത്തു,
ഭദ്രമായി ചേര്‍ത്തുവച്ച-
സ്വകാര്യതയുടെ-
സ്വപ്‌നങ്ങള്‍ ഇഴ ചേര്‍ന്ന കത്ത്!

സത്യം വെളുപ്പിക്കുന്ന-
രാവില്‍,
ഉറക്കമുണരുമ്പോള്‍,
വിലാസമില്ലാത്തത് !

നഗരമുണരുമ്പോള്‍, 
തപാല്‍ പെട്ടിയുടെ-
അന്ധകാരത്തില്‍,
മോചനം കാത്തു-
വിങ്ങി വിയര്‍ത്തു-
തപാല്‍ക്കാരനുപോലും-
വേണ്ടാതെ!

തെരുവിലേക്ക്-
എറിയപ്പെടും മുന്പാരെങ്കിലും-
തുറന്നു വായിച്ചിരുന്നേല്‍! 

മഴയിലും വേവിലും -
ദയയില്ലാത്തവര്‍-
ചവിട്ടിയരക്കുന്നു!

"ഫ്രെമ്മും ടുവും" 
ഇല്ലാത്തവ,
തപാല്‍ വകുപ്പിന്റെ 
ഉരുപ്പിടിയല്ലെന്നു !..........................!.



രണ്ടു വയസ്സുകാരി 'ബേബി ഫലക്കിനെ' ഓര്‍ക്കുന്നു.

4 comments:

  1. ഫ്രെമ്മും ടുവും
    ഇല്ലാത്തവ...!

    ReplyDelete
  2. പ്രിയപ്പെട്ട സുഹൃത്തേ,
    എന്നാല്‍ പിന്നെ ,ഫ്രമ്മും ടുവും വെച്ചോള് ! പിന്നെ ഈ മാനസിക വിഷമങ്ങള്‍ ഒന്നുമില്ലല്ലോ. :)
    വരികള്‍ നന്നായി !ആശയം വ്യത്യസ്തം !
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. Thanks Anu.......
      frammum tuvum vachittundu.......kittiyal ariyikkane!

      Delete