ഓരോ യാത്രയും-
നിന്നെ കാണുവാന്‍ വേണ്ടിയായിരുന്നു.
എങ്കിലും,
നീയെന്റെ അലച്ചില്‍-
കണ്ട് പൊട്ടിച്ചിരിക്കുന്നു!
മുഖം പൊത്തി-
എന്റെ അരികത്തുകൂടി നടക്കുന്നു!
ഞാന്‍ തപ്പിത്തടയുമ്പോള്‍-
വളവില്പനകാരിയുടെ ശീല്കാരം-
നിന്റെ കൈവളകളെന്നും,
ആരോ തന്ന-
ഇത്തിരി ജലത്തില്‍-
നിന്റെ കരസ്പര്‍ശനമെന്നും,
ഏതോ നദി-
കരത്തില്‍ കാറ്റായി വഹിക്കും-
സുഗന്ധം നിന്റെതെന്നും,
ഒക്കെ ഞാന്‍ മോഹിച്ചു പോകുന്നു.
ആര്‍ക്കു വേണ്ടിയോ-
നീയെന്നെ കാണാന്‍ മടിക്കുന്നു!
അതോ നീയും-
എന്നെ അകലങ്ങളില്‍-
തിരയുന്ന യാത്രക്കാരി!
നമ്മള്‍ മോഹപക്ഷികള്‍,
മോഹത്തിന്റെ മാറാപ്പില്‍-
മധുരവും കൈപും കാലവും ഒതുക്കിയവര്‍!
നമ്മള്‍ മോഹപക്ഷികള്‍,
ReplyDeleteമോഹത്തിന്റെ മാറാപ്പില്‍-
മധുരവും കൈപും കാലവും ഒതുക്കിയവര്‍
കവിത നന്നായിരിക്കുന്നു...
ReplyDeleteനീ അലഞ്ഞു തിരിയുമ്പോഴും
കാലടികള്‍ അവള്‍ പിന്തുടരുന്നുണ്ട്..