Thursday, November 25, 2010

കറുത്ത കിളി

നിന്നില്‍ ചിറകു പകുതി വെട്ടി-
അടച്ചിട്ടിരുന്ന കറുത്ത കിളിയാണ്-
ഇന്ന് നിന്നെ കൊത്തിപ്പറിച്ചു-
നിന്റെ ജീവന് വിലചോദിക്കുന്നത്!

ഈ കറുത്ത കിളി തന്നെ-
കൂട്ടില്‍ നിന്നിറങ്ങിവന്ന്- 
നസ്രത്ത്കാരന്റെ  ചീട്ടു കൊത്തി-
നിന്റെ കയ്യില്‍ തന്നതും!

ആരോ പണിതുവച്ച-
വാഴ്വിന്റെ തൂക്കുയന്ത്രത്തില്‍-
നിനക്കടുക്കിവക്കാന്‍-
പുണ്ണ്യശിലകളുടെ   ഭാരം-
ഇല്ലാതെ പോയി!
നിന്റെ വിലകെട്ട-
ജീവിത പുസ്തകം മറിച്ച്‌നോക്കി-
ഒരു ചുംബനം നല്‍കാന്‍-
ഒരമ്മയും ഇല്ലാതെ പോയി!
പിന്‍വിളി കേള്‍ക്കാതെ-
ഇരുട്ടിലിറങ്ങി നടക്കുമ്പോള്‍-
നീ വെളിച്ചത്തെ മറന്നുവോ?

ഇത് കറുപ്പുകള്‍ കനംവച്ചു-
യൂദാസാവുന്നത്......!

നീയവന്റെ പിറകെ നടന്നത്? !
അവന്‍ വിളിച്ചത്?! 
മുപ്പതു വെള്ളിക്കാശിലേക്ക്-
നിന്റെ വിലപേശല്‍ എത്തി നിന്നത്?!

നിന്റെ കുമ്പസാരത്തിനു-
ലോകം കാത്തിരിക്കും!
എന്റെ മരണക്കിടക്കയിലെ-
വേദപുസ്തകത്തില്‍ നിന്റെ ആദ്യായവും-
ചേര്‍ത്തു ഞാന്‍ വായിക്കും...
'ഇന്ന് ഞാന്‍ ഒറ്റുകാരനെ സ്നേഹിക്കുന്നു-
അങ്ങനെ സ്നേഹത്തെയും!'  
      

4 comments:

  1. അപാര ഹൃദയ വിശാലത... :-s

    ReplyDelete
  2. പദസ്വനം, അത് തന്നെ ഹ ഹ ഹ.

    കവിത നന്നായിട്ടുണ്ട്, ആശംസകള്‍.

    ReplyDelete
  3. ആദ്യവരികൾ വളരെ ആഴമുള്ളത്.
    കവിതയ്ക്കു നല്ല കനം..

    ReplyDelete