വെറുതെ കാണുന്ന-
വെറുംസ്വപ്നങ്ങളില്‍,
മുള്‍മുടി തണലില്‍-
പൂത്ത കുരിശുമരം!
ആര്‍ക്കോ വേണ്ടി ദേവദാസിയായവള്‍-
ഒരു കണ്ണീര്‍ക്കുടം കാത്തുവച്ചു!
ഉടഞ്ഞ വ്രത നിഷ്ഠ,
നിറഞ്ഞ കല്ഭരണി,
കയ്ക്കും രുധിരം!
അവള്‍ വിറകൊണ്ട കയ്യാല്‍-
നിന്റെ വാതിലില്‍ മുട്ടി-
ഒരു കിടപ്പറ തീര്‍ത്തു-
മുട്ടുകുത്തി നിന്‍ കനിവിന്‍-
കാലുകള്‍ കെടുതിയുടെ-
മിച്ചപാത്രത്തില്‍ കണ്ണീരാല്‍ കഴുകി,
കാലം കറുപ്പിച്ച ചൊടിയാല്‍-
പ്രണയത്തിന്നോര്‍മ്മ തന്നവള്‍!
അവളില്‍-
പിതാവില്ലാ ജന്മം കൊള്ളുമൊരു-
കുഞ്ഞ്!
അവനെ ക്രിസ്തു എന്ന് ഞാന്‍-
വീണ്ടും വിളിക്കും!
അവന്‍ ഇനിയും പ്രണയം-
ചൊല്ലിതീര്‍ക്കാതെ-
മറ്റൊരു 'മാഗ്ദലിനെ' കാത്തിരിക്കും!
അവനുവേണ്ടി കഴുമരം-
തീര്‍ക്കുന്നവര്‍ക്കിടയില്‍-
അവള്‍ വെറുക്കപ്പെട്ടവളുടെ-
അപേക്ഷയായി, തെരുവില്‍
കല്ലെറിഞ്ഞു കൊല്ലപ്പെടും!
അവര്‍ക്ക് സ്വര്‍ഗ്ഗങ്ങള്‍ വേണ്ട,
ഭൂമിയില്‍ പുതിയ ജന്മവും പ്രണയവും-
തുടരും!
ജനിക്കുന്നതൊരായിരം രക്ഷകരായിരിക്കും!
ജനിക്കുന്നതൊരായിരം രക്ഷകരായിരിക്കും...എന്തോന്ന്
ReplyDeleteഎങ്കില്‍ കൊള്ളാം
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
ആര്‍ക്കോ വേണ്ടി ദേവദാസിയായവള്‍- കൊള്ളാം നല്ല പ്രയോഗം
ReplyDeleteഅവനുവേണ്ടി കഴുമരം-
ReplyDeleteതീര്‍ക്കുന്നവര്‍ക്കിടയില്‍-
അവള്‍ വെറുക്കപ്പെട്ടവളുടെ-
അപേക്ഷയായി, തെരുവില്‍
കല്ലെറിഞ്ഞു കൊല്ലപ്പെടും!
-good
വളരെ നല്ല വരികള്‍...
ReplyDeleteഅവര്‍ക്ക് സ്വര്‍ഗ്ഗങ്ങള്‍ വേണ്ട,
ReplyDeleteഭൂമിയില്‍ പുതിയ ജന്മവും പ്രണയവും-
തുടരും!
ജനിക്കുന്നതൊരായിരം രക്ഷകരായിരിക്കും!
കവിത…