Monday, August 13, 2012

സാമൂഹ്യപാഠം

കുനിയന്‍ ഉറുമ്പുകള്‍-
കുനുകുനെ
കുമിഞ്ഞുകൂടുന്നു!

ഒരു പച്ചിലപൂച്ചിയുടെ-
വിക്രുത ജഡം
വഴിയരികില്‍ നിന്നും
വലിച്ചിഴച്ചു.....
ഉറുമ്പുകളുടെ
നാളത്തെ അത്താഴം!

ഒരു ക്ഷണം,
കറുത്ത വാലാട്ടിക്കിളി-
കൂര്‍ത്ത ചുണ്ടാല്‍--
കൊത്തിയകലുന്നതോ-
കാത്തുവച്ചൊരത്താഴം !

സാമൂഹ്യപാഠം,

"മയിറ്റ് ഈസ്‌ റൈറ്റ് ".




2 comments:

  1. ജനാധിപത്യം വയസ്സറിയിച്ച ഇക്കാലത്ത്‌ പ്രത്യേകിച്ചും.

    ReplyDelete