കലങ്ങാതെ കഴലുകള്‍ കരിയാതെ കാക്കുവതാരീ.........
മണ്ണിന്റെ മരിക്കും മാറിലെ മിച്ച ജീവ ത്വരയെ
സ്മാരിക്കുവതാരമ്മേ, ഭൂമി മാതാവേ ?
ഈ വിണ്ടുണങ്ങികീറും വിധിയുടെ വേദനാഭൂമിയില്‍,
ഇവ്വിധം തലതല്ലി കേഴും ആത്മാവിന്നന്തരംഗ പിറുപിരുപ്പില്‍..
ചെടിയുടെ ആര്ദ്രമാവസാനശ്വാസകെടുതിയില്‍
ഒരു തീയായി ചുടലക്കളം തീര്‍ക്കും വിഷലിപ്ത ശ്വാസനാളിയാം
പിഴവിന്റെ മേഘങ്ങളേ.....
പ്രാണനെ പ്രാകിയും ഇടനെഞ്ചിലീ പ്രവിന്നുടഞ്ഞ
പരിവേദന പാത്രത്തില്‍ ഇന്ന് നീ പൊഴിക്കും,
വിശപ്പിന്റെ ധാന്യ മണിയുണ്ട് ഞാന്‍ തീര്‍ക്കും
വിനയുടെ വിശുദ്ത്ത വാതിലെ ,
ഒരു വിനാശ പേമാരിയായി പെയ്തിറങ്ങി ഈ ധാരയുടെ
ഒടുങ്ങാത്ത വിലാപവുമോടുക്കൂ!
കരി മണ്ണിന്‍ കാക്കകള്‍ അന്ന്യോന്യം അറിയാകണ്ണുകള്‍ ചൂഴ്ന്നെടുതയ്യോ,
കോവിലില്‍ കാളിക്ക് കാല നൈവേദ്യം കഴിപ്പൂ!
കിഴക്കും പടിഞ്ഞാറും കുരുക്കിയിട്ടൂ, കാറ്റിന്കുരുവിയെ-
കൈകള്‍ അറ്റ് മരിക്കുവാന്‍ വിട്ടു
വേനലിന്‍ വിഷവാത വൈര ഹസ്ത പ്രഹസനം!
ബീജമായി വേനലിന്‍ വ്യര്‍ത്ഥ സ്വപ്ന തപോവനത്തിലെവിടെയോ-
വിരിയുവാന്‍ കാക്കുന്ന കലിയോടു കാമിനി ചൊല്ലുക,
``വേണ്ട നീ വിരിയേണ്ട``
ലോകവും ദേഹവും വിരിയാതെ കാക്കണം എങ്കിലേയീ താപ-
രസലായനി ഒരിക്കലും ഒടുക്കത്തെ അത്തഴമുന്നാതിരിക്കൂ !
എന്റെ ഉണ്ണിയെ കാത്തോണം ഇറ്റുവെള്ളമാ ചൊടിയില്‍ എകണം ഇന്ന്
താനീ മരിക്കും മണ്ണിന്റെ വിഴുപ്പുമേന്തി
ഉഴ്റിയെതോ മറവിയുടെ ചെമന്ന ചില്ലയില്‍ തന്റെ
ഉണ്മയുടെ ആത്മാവിനെ മരിപ്പാന്‍ കൊടുത്തവള്‍-
മണ്ണിന്റെ ചെറുവായില്‍ അറ്റ മുലപ്പാലിന്‍ അവസാന കണവും
മരുന്നായിച്ചുരത്തിയോള്‍!
ഉടഞ്ഞ മുലക്കന്നമര്‍ത്തി ഈ ധരയുടെ മുറിഞ്ഞ ജീവ നാഭിയില്‍
ഉണങ്ങാത്ത മുറിവുകള്‍ ഉണക്കുവളെതോ മന്ത്രമീ മണ്ണിനെ പുതപ്പിച്ചോള്‍.....
മാറിലര്ബുധം ചളിച്ചും, നേരിന്‍ നീറ്റല്‍ അടക്കിയും,
മരുന്നിന്‍ മണികള്‍ ഉരുട്ടിയും, മുഖം അമര്ത്തിയുമല്ലോ മരിക്കുന്നൂ
മറവിയുടെ മാറാലയില്‍ എന്റെ മാതാവും !
പണിയാളുകള്‍ പഴിക്കുന്നു, ദാഹ ചൂടില്‍ പനിനീര് തേടും
പാതയില്‍ പതിഞ്ഞ ശാപ വാക്കുകലാലൊരു മുള്‍മുടി തീര്‍ത്തു
നിന്റെ ശിരമകുടമായി കുത്തിയാഴ്തുന്നൂ!
മരണ വെപ്രാള പിടച്ചിലില്‍, ശിശുവിന്‍ അന്നത്വരയും
ദാഹവും ആര്‍ത്തനാദവും ഒരാഭിചാരമായിന്നു, നിന്നധരങ്ങലമ്മേ
ചൂഴ്നെടുത്തു ചടുല നൃത്തം ചവിട്ടുന്നു!
പോക നാമിനി കാലത്തിന്‍ കറുത്ത കൂനന്‍ പിശാചുക്കള്‍
പതിയിരിക്കും പിഴവിന്റെ അല്ത്താരയില്‍!
കാലദേഹവും മേഘവും കണ്ണീരിന്‍
കാഴ്ചയേകും വിനിദ്രമാം വിധിയുടെ മേച്ചില്‍ പുറങ്ങളില്‍ ഇവിടെ
കരുണയും കനിവും കിനിയാത്ത കരിങ്കല്‍ കണ്ണുകള്‍
കാക്കും കെടുതിയുടെ മിച്ചപാത്രത്തില്‍!
ജീവ വായുക്കള്‍ ആറും മുന്പവസാന ജലത്രുഷ്ണയോടുക്കുമീ കനിവിന്‍
ജലരാശിയെ ജീര്‍ണ്ണിച്ച-
ദാഹം ഒടുങ്ങാ യക്ഷികലീവിധം ഊറ്റികുടിക്കുകില്‍ ,
ദീനമാം ആത്മാവിന്നലച്ചലില്‍ ഒടുവിലീ ഉറവയും വറ്റുകില്‍,
വിരിയാതെ വസന്ത ഹെമന്തമീ ഭൂവിനെ മറക്കയെങ്കിലും
പിറപ്പില്‍ പിഴചോരിവരമ്മേ
പാവമീ പൈതങ്ങള്‍ പിരിയാതെ കൂട്ടിരിക്കാം-
ഈ മടിയിലായ് തല ചായിച്ചു നിന്നധാരങ്ങള്‍ അമ്മേ തുറക്കുക, ചൊടിയില്‍
വിശ്വ പരംപോരുള്‍ കണ്ണ് തുറന്നേതോ വാഴ്വിന്റെ
വിശുദ്ത സന്ഗീര്‍ത്തനം എകട്ടെ ,
വിധിയുടെ ഉടയാചഷകങ്ങള്‍ ഉടയട്ടെ, അപമൃത്യുവിന്‍
വിഷ ധ്രംഷ്ടകള്‍ അടങ്ങട്ടെ, കരിമുകിലിന്‍ കരളു കുളിരട്ടെ-
ഇനിയൊരു പുതിയ അദ്വൈതമുയിര്‍ക്കട്ടെ!
ഇപ്പാരിതൊരു ദൈവ വേദനയാകട്ടെ!
Great!അതിമനോഹരം.
ReplyDeletenalla vaakkukalku orupadu thanks.u inspire...me
ReplyDeleteഒരു വിലാപ ഗീതം പോലെ
ReplyDeleteഅജീവ്, കവിയുടെ ഉള്ളിലെ വിലാപവേഗങ്ങൾക്ക് ഒരു നമസ്കാരം.
ReplyDeleteഷഡ്പദങ്ങൾക്ക് വേണ്ടി കലാപമുണ്ടാക്കാൻ ആർക്കാണാവുക.
ഭൂമിക്ക് വേണ്ടി നിലവിളിക്കാൻ ആർക്കാണാവ്വുക. ആർക്കു നേരം. ഭൂമിയെ വെട്ട്റ്റിപ്പൊളിക്കുന്നതിന്റെ ഉച്ചത്തിലുള്ള ആക്രോശങ്ങൾ കേൾക്ക്കുന്നില്ലേ.
എന്റെ രാഷ്ട്രീയം
ഭൌമികമാവുന്നു
എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും
ഒരൊറ്റ പൂഴുവിന്റെ അവകാശത്തിനുവേണ്ടി
അതു തുടർന്നുകൊണ്ടിരിക്കും.
(എന്റെ രാഷ്ട്രീയം-മേതിൽ)
കവിത പക്ഷേവല്ലാതെ നീണ്ടു പോയി വല്ലാതെ ആവർത്തനം വരുന്നു.
വല്ലാത്തവിശദാംശങ്ങളിലേക്ക് പോകനുള്ള പ്രവണത കാണിക്കുന്നു.
പിന്നെ ഒരേ രൂപം കവിതയിൽ പരീക്ഷിക്കാനുള്ള താല്പര്യം വരുന്നു.
ശക്താമായ ബിംബങ്ങൾ പോലും അതി വിശദീകരണത്തിൽ മുങ്ങിപ്പോകുന്നു.
ശ്രദ്ധിക്കുക.
മൌലികതയെ ബലി കൊടുക്കരുത്.
sureshinte vilapidicha vaakkukalkku nandi,
ReplyDeletei appreciate ur sicere assessment, shall try with new forms in poetry
iniyum varane.......