Tuesday, July 6, 2010

തിരുക്കുടുംബം

രാത്രി എപ്പോഴോ  ഞാന്‍ ഞെട്ടിയുണരും,
വിശപ്പ്‌ വഴികാണിച്ചു തരും-
ഇറ്റു ചമ്മലോടെ കഞ്ഞിക്കലം മെല്ലെ തുറന്നു നോക്കും!


ഒരു ഉള്‍വിളി  എന്നോണം അമ്മയെ ഓര്‍ക്കും,
ഒരു പിടി അടുക്കള ഓര്‍മകളാണ് അമ്മ, പിന്നെ കുറെ സുഗന്ധങ്ങളും!

 
ഇത്തിരി കഞ്ഞി ഉപ്പിട്ട് മോന്തി കുടിക്കുമ്പോള്‍,
കണ്ണ് നിറയുന്നു- കഞ്ഞിയില്ലാ കിടാങ്ങളെ മനസ് മുലയൂട്ടുകയാണ്!
മുലക്കന്നു കടിച്ചു വലിക്കുന്നതുപോലെ ചങ്കില്‍ വേദന.


നിഴലുപോലെ അമ്മയുടെ രൂപം,
ഒട്ടിയ വയര്‍, പ്ലായിലയില്‍ കോരിത്തരുന്ന അല്പം പഴങ്കഞ്ഞി.
കണ്ണ് നിറയുന്നു-
വിതുമ്പലിന് അങ്ങേ അറ്റത്ത് കുറ്റബോധത്തിന്റെ ഏങ്ങലടി-
കഴിവില്ലാത്തവന്‍ എന്ന വിങ്ങിപ്പോട്ടല്‍-
ഇരുട്ടിന്‍ മറയിലേക്ക് നിസഹായതയുടെ നിഴല്‍ ഇറങ്ങി പോകുന്നു!
അരുതേ!.............


എന്റെ ഓര്‍മകളുടെ ബലം ഊര്‍ന്നു പോകുന്നതുപോലെ-
അത് ഇരുട്ടിനെ ഭയക്കുകയാണ്!
ഇനി ഓര്‍മകള്‍ക് പോകാനിടമില്ലാ......
എല്ലാറ്റിനെയും ഭയമാണ്!


ഇന്ന്  എനിക്ക് വിശക്കുമ്പോള്‍,
എന്റെ വിശപ്പിന്റെ ഓര്‍മകളെ തേടി അവരെത്തും!
എന്നിട്ട് അവര്‍ ഒരുമിച്ചു ഒട്ടിയ വയറും കൈ തയമ്പും
എന്നെ കാണിച്ചു കളിപ്പിച്ചു........

തിരുസരൂപത്തിനു   മുന്‍പില്‍...
'അന്നന്നതേക്ക് വേണ്ട അപ്പം ഇന്ന് ഞങ്ങള്‍ക്ക് നല്കണമേ'.

10 comments:

  1. This comment has been removed by the author.

    ReplyDelete
  2. aadhilayude nalla vaakkukalku.......thanks.

    ReplyDelete
  3. തിരുസരൂപത്തിനു മുന്‍പില്‍...
    'അന്നന്നതേക്ക് വേണ്ട അപ്പം ഇന്ന് ഞങ്ങള്‍ക്ക് നല്കണമേ
    good attempt!!!

    ReplyDelete
  4. You are welcome Ajive...do scribble more,from miles with a smile like this :)

    ReplyDelete
  5. manoharam, pathivupole. kooduthal per vaayikkanam ithu.

    ReplyDelete
  6. vedanayude oru kanam aazhaththil patinilkkunnu. ajeev, register in jalakam and chinta. let people enjoy it. All the best.

    ReplyDelete
  7. ഇടശ്ശേരിയുടെ കവിത ബിംബിസാരന്റെ ഇടയൻ ഓർമ്മ വന്നു.
    എനിക്കുമൊരു മാതുണ്ടായിരുന്നു അവൾക്ക് പുതയ്ക്കാൻ കമ്പിളി തേടി ഞാൻ പോയി, തിരിച്ചു വരുമ്പോൾ ഒരട്ടി മണ്ണു പുതച്ചു കിടപ്പൂ, വീടാക്കടമേ മമ ജന്മം എന്ന അർഥം വരുന്ന ഒരു ക്ലൈമാക്സ് ആ കവിതയിലുണ്ട്.
    അജീവ് നിങ്ങൾ എന്താണോ കവിതകൊണ്ട് അർഥമാക്കിയത് ആ വൈകാരികത വായനക്കാരനിലേക്ക് ചെല്ലും തീർച്ച.
    പുതിയകാലത്തിനു പട്ടിണി ഒരു തമാശ ആണെങ്കിൽ പോലും

    നന്നായി. എഴുത്തിന്റെ രൂപത്തിൽ എനിക്ക് വിയോജിപ്പുകളുണ്ട്.

    ReplyDelete
  8. sureshinte kavithanubhavathil ninnukondu ente kavitha vaayichu ennodu paranjathinu othiri nandi,
    i value ur comments very much, thanks

    Thanks Jishad, aa nalla hrudayathinum vaakkukalkum.....

    ReplyDelete
  9. This comment has been removed by the author.

    ReplyDelete