പരിചയക്കാര്‍ പാതിയടഞ്ഞ വാതിലിന്‍ പിന്പിലെ
നിസംകതയിലേക്ക് എത്തി നില്‍ക്കുന്നു!
നഗര നാഴിക വിരല്‍ ചലിക്കുന്നതും കാത്ത്
ഓളിയിടാന്‍ ഒരുകൂട്ടം ശ്വാനന്‍ മാര്‍ ,
അവര്‍ കിളിര്കാത്ത മരക്കാലുകളുടെയും, വെറുക്കപ്പെട്ട
മേഘങ്ങളുടെയും നെടുവീര്‍പ്പുകള്‍!
മൃദുല സംഗീതം സിരകള്‍ക്കു തണുപ്പാകുമ്പോള്‍,
നിലാവിന്‍ നിറ മുറ്റത്തു നീ ....
ഈ വിറയ്ക്കുന്ന രാവില്‍ ആരോ തന്ന കമ്പിളി കുപ്പായങ്ങളെ ഒള്ളൂ
ആരൊക്കെയോ വെറുതെ ദയ കാട്ടിയിരിക്കുന്നു.
ക്ഷീരപധവും, സൌരയൂധവും , ഭൂമിയും
എന്റേത് നീയെന്നും മറുതും പാരസ്പര്യം ഘോഷിക്കുന്നു
എന്നാല്‍ നമ്മള്‍ കഴിഞ്ഞാല്‍ അകലങ്ങലാണ്......
അകലങ്ങളോട് അടുക്കുകയാണ് നമ്മള്‍.
പക്ഷികള്‍ ചുണ്ടുരുമ്മുന്നത് ഇതിനു വേണ്ടിയത്രെ!
മുളന്തണ്ടുകള്‍ മുരളിയാകുന്നതും!
ഇവയെല്ലാം ഉണക്കിലും വെയിലിലും പറയാന്‍ മടിച്ച കഥകള്‍,
മുത്തശ്ശിമാര്‍ ഈ കഥയുരിയാടന്‍ മറ്റു കഥയെത്ര പറഞ്ഞു!
ഋതു ഭേതങ്ങളും, ദിനരാത്രങ്ങളും, നീയും ഞാനും
പറയാന്‍ വെമ്പുന്നതും ഈ കഥ
നമുക്ക് കണ്ണില്‍ തിളക്കം
നമ്മള്‍ നേരറിയാന്‍ തിരക്കുകൂട്ടുന്ന
കുസൃതി കുരുന്നുകള്‍........
നഗര നാഴിക വിരല്‍ ചലിക്കുന്നതും കാത്ത്
ReplyDeleteഓളിയിടാന്‍ ഒരുകൂട്ടം ശ്വാനന്‍ മാര്‍ ,
അവര്‍ കിളിര്കാത്ത മരക്കാലുകളുടെയും, വെറുക്കപ്പെട്ട
മേഘങ്ങളുടെയും നെടുവീര്‍പ്പുകള്‍!‘
‘ഇവയെല്ലാം ഉണക്കിലും വെയിലിലും പറയാന്‍ മടിച്ച കഥകള്‍,
മുത്തശ്ശിമാര്‍ ഈ കഥയുരിയാടന്‍ മറ്റു കഥയെത്ര പറഞ്ഞു!‘
വളരെ നല്ല വരികൾ.
"നമുക്ക് കണ്ണില്‍ തിളക്കം
ReplyDeleteനമ്മള്‍ നേരറിയാന്‍ തിരക്കുകൂട്ടുന്ന
കുസൃതി കുരുന്നുകള്‍........"
എല്ലാറ്റിനും ഇന്ന് തിരക്കാണ് ..
പക്ഷെ നേരറിയാനുള്ള ഈ വെമ്പല്‍ എത്രയും നല്ലത്