Sunday, December 12, 2010

പുല്‍നാമ്പുകള്‍

കറുപ്പ് മഷി പടരുന്നത്‌-
കടലാസിലല്ല, കണ്ണിലാണ്!
കാലത്തിന്റെ കറുത്ത അദ്ധ്യായങ്ങള്‍   -
വായിക്കുമ്പോള്‍!
......
പൂവിന്റെ ചൊടിയില്‍-
അര്‍ബുദം ചളിക്കുന്നത്-
വിഷ ഭ്രമരം-
പൂമേനിയെ ചുംബിക്കുംബോഴാണ്!
..............
സൂചിയും നൂലും
 മത്സരിക്കുന്നത്-
ബന്ധങ്ങളെ വ്യാഖ്‌യാനിക്കാന്‍!
മറക്കുന്നത്-
തുന്നല്‍ക്കാരനെയും,
അയാള്‍ കൊടുത്തുവിട്ട കൊച്ചു തൂവാലയും!
..........................
കണ്ണുകാണാ പൈതലിന്റെ-
'ഹോളി' ആഘോഷമാണ്-
ജീവന്റെ 'ക്യാന്‍വാസ്'.
................................
നിന്റെ ചിരി-
എനിക്ക് ലഹരിയാകുന്നത്-
മദ്യചഷകം വറ്റി-
എനിക്ക് ബോധം വരുമ്പോള്‍!
.........................................................
നമ്മള്‍ നൃത്ത ചുവടുകള്‍ മറക്കുമ്പോള്‍-
ഈ ഘടികാരം നിലക്കും,
അപ്പോള്‍ നമ്മള്‍ അറിയും-
ഇവ്വിധം സമയവും കാലവും-
താളം തെറ്റി മരിക്കുമെന്ന്!  
.....
പുല്‍നാമ്പുകള്‍ എനിക്കായി-
കരുതിവച്ചത്‌,
നിന്റെ കശുകുടുക്കയിലെ-
ഇരുട്ടിലും ഒറ്റപ്പെടലിലും,
നിന്റെ നര വീണ ആദ്യ-
തലമുടിയോടൊപ്പം!
സഹപാഠികള്‍ മയില്‍‌പീലി-
പുസ്തകത്തില്‍ അടവച്ചപ്പോള്‍-
എനിക്കായി പീലി വിടര്‍ത്തിയ  മയൂരം നീയും!  

4 comments:

  1. കണ്ണുകാണാ പൈതലിന്റെ-
    'ഹോളി' ആഘോഷമാണ്-
    ജീവന്റെ 'ക്യാന്‍വാസ്..

    മനോഹരം. മനോഹരം.
    നന്നായിരിക്കുന്നു ഓരോ തുള്ളിയും.

    ReplyDelete
  2. കറുപ്പ് മഷി പടരുന്നത്‌-
    കടലാസിലല്ല, കണ്ണിലാണ്!
    കാലത്തിന്റെ കറുത്ത അദ്ധ്യായങ്ങള്‍ -
    വായിക്കുമ്പോള്‍!

    കൊള്ളാം നന്നായിട്ടുണ്ട്.

    ReplyDelete
  3. കണ്ണുകാണാ പൈതലിന്റെ-
    'ഹോളി' ആഘോഷമാണ്-
    ജീവന്റെ 'ക്യാന്‍വാസ്'.............

    aah.......gd

    ReplyDelete
  4. സഹപാഠികള്‍ മയില്‍‌പീലി-
    പുസ്തകത്തില്‍ അടവച്ചപ്പോള്‍-
    എനിക്കായി പീലി വിടര്‍ത്തിയ മയൂരം നീ
    -good

    ReplyDelete