വെറും വാക്കിനാല്‍ നീ ചൊന്ന ചൊല്ലുകള്‍-
വെറും പാഴ് വാക്കുകള്‍!
പഴംപുരാണങ്ങള്‍ !
വീണ്ടും വെറുതെ പാഠപുസ്തകം-
മറിച്ച് നോക്കുമ്പോള്‍-
മുഴുമിക്കാ ചോദ്യങ്ങളും,
നിന്റെ ഉത്തരങ്ങളും!
മുകളില്‍ കറുത്ത കനംവച്ച ലിപിയില്‍-
തലവാചകം 'ജീവിതം'.
ഇന്ന് ഞങ്ങളിരുകൈകോര്‍ത്തു,
ഒരു മനമായി മിഴി തുറക്കുമ്പോള്‍-
മുന്നില്‍ ചിത്രച്ചുവരില്‍ ഭദ്രം-
നിങ്ങള്‍ നിരന്തരം പൊട്ടനൂലില്‍-
കോര്‍ത്ത പൊന്നുമാല! -ജീവിതം!
തലവാചകം 'ഹാന്‍ഡില്‍ വിത്ത് കെയര്‍'.
ഞാന്‍ തുറക്കാന്‍ മടിക്കും ചെപ്പ്!
ഉള്ളില്‍ രമിക്കും കാണാ കിനാവുകള്‍!
അവിടെ സാന്ത്വനം കടലായൊഴുകുന്നു!
അവിടെ സ്നേഹം തീരം മറക്കുന്നു!
മോചനം കാക്കും വാഴ്വിന്റെ ചെപ്പ്,
അറിയാതെ ആഭിചാരം പേറിയോരഗ്നി-
പര്‍വതം തീര്‍ത്തു-
എന്റെ വഴിമുന്നിലൊരു സങ്കട ലാര്‍വ-
കടലായി ഉടലില്‍-
മാംസത്തെ കാര്‍ന്നു തിന്നുന്നു!
ഉത്തരമില്ലാ ചോദ്യങ്ങള്‍-
മാത്രമേ ഉള്ളു എന്റെ-
ഉത്തരക്കടലാസില്‍!
അതിലൊരു കളിവഞ്ചി തീര്‍ത്തെന്റെ-
ഉണ്ണികള്‍-
ഒലിച്ചിറങ്ങും മഴയില്‍-
നനച്ചു കുതിര്‍ത്തു മറന്നു ചിരിക്കുന്നു!
ഈ ജീവിതമെന്റെ-
അടുക്കളയിലെ കുഞ്ഞടുപ്പ്!
അതിന്മേല്‍ ഒരു കഞ്ഞിക്കലം-
വെന്തുവാങ്ങും വരെ,
അമ്മയാകുന്ന കാത്തിരുപ്പ്!
നല്ല വരികള്‍ ,,നന്നായി എഴുതി :)
ReplyDeleteജീവിതത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ ചികയുന്നു ഈ വരികള്‍..നല്ല കവിത
ReplyDeleteപൊട്ടനൂലില്‍-
ReplyDeleteകോര്‍ത്ത പൊന്നുമാല! -ജീവിതം
നല്ല പ്രയോഗം.
അവസാനവരികൾ മനോഹരം