ഞാനീ ചിമ്മിനി വിളക്കു കൊളുത്തി-
നിന്നെ കണ്ടുകൊള്ളട്ടെ!
നിന്റെ നിറങ്ങളും പുഞ്ചിരിയും-
തിളങ്ങും എണ്ണതേച്ച വാര്മുടിയും!
നിനക്കറിയുമോ-
സായാഹ്നങ്ങളില്‍ സൂര്യന്‍-
വിളക്കു കത്തിക്കുമ്പോള്‍,
ഈറന്‍ കാറ്റില്‍-
കടല്‍ നോക്കിയിരിക്കുന്ന സുഖം!
ആ വിളക്കു തന്നെയായിരുന്നു-
എന്റെ വിദ്യയും!
നേരം പുലര്‍ന്നാല്‍-
മുറ്റത്തെ കുടമുല്ലയും,
പനിനീര്‍ റോസയും,
രാമതുളസിയും,അതിന്‍ കൂടെ
നിന്‍ പുഞ്ചിരിയുമാണ്-
എനിക്കിഷ്ടം!
ഇന്ന് ചിമ്മിനി വിളക്കു കൊളുത്താതെ-
വലിയ വൈദ്യുത മേശ വിളക്കിനടിയില്‍-
ഞാന്‍ ഏകനായി-
സത്യാന്വേഷണം തുടരുമ്പോള്‍-
എന്റെ മയക്കത്തിലേക്കു-
ഒരു ചില്ലുകൂട്ടിലെ പറുദീസയായി-
നീയും തോഴിമാരും!
നീ
ഒരു കുസൃതിയായി-
നിന്റെയും എന്റെയും ലോകങ്ങളുടെ-
ഇറമ്പില്‍ ഇറങ്ങിവന്നു-
കവിളില്‍ പുഞ്ചിരിനുള്ളി -
എന്റെ പെണ്ണിലേക്കുണര്‍ത്തും,
പുതിയ പുലരിയിലേക്കും!
നന്നായി മാഷേ...
ReplyDelete