അവള്‍ ചുണ്ട് ചുവപ്പിച്ചു,
വിലയുള്ള നറുമണം തേച്ചു,
തൂവെള്ള പട്ടുടുപ്പില്‍ ഏതോ രാജകുമാരിയായി
ഭക്ഷണ ശാലയുടെ ലക്ഷുറി ടേബിലിനരികില്‍ !
അവളുടെ കണ്ണുകള്‍ എന്റെ വിലകുറഞ്ഞ പാദുകത്തില്‍-
മുഷിഞ്ഞ പഴയ കോട്ടില്‍-
വെട്ടിയൊതുക്കാത്ത താടി രോമങ്ങളില്‍-
തയമ്പ് വീര്‍ത്ത കൈ വെള്ളയില്‍!
അവള്‍ ഒന്ന് നോകി പുഞ്ചിരിചിരിച്ചില്ല-
നന്ദി ചൊല്ലിയില്ല-
ഒരു കുറ്റക്കാരനെ പോലെ, വിലകെട്ടവനെ പോലെ,
മുഖം തിരിച്ചു നടന്നകന്നു.
എന്റെ വിങ്ങല്‍ ആര് കണ്ടു...?
അവള്‍,
വിയര്‍പ്പും വിശപ്പും മറന്നു,
ഭോജന ശാലയിലെ മിച്ച പാത്രങ്ങള്‍ ചികഞ്ഞു-
അത്താഴമുണ്ട്
വെയിലും മഞ്ഞും മഴയും
എന്നെയും മറന്നു ഞാന്‍ ചേര്‍ത്തുവച്ച
ഡോളറുകള്‍ -
പഠിപ്പിച്ചു ഞാന്‍ വളര്‍ത്തും എന്റെ അനുജത്തി!
വയ്യ!
തളരുന്നു, ഒന്നിനും ആവാതെ..........
സ്വയം പഴിച്ചു കൊണ്ട്........
അവസാനം " സാരമില്ല, അവള്‍ മിടുക്കിയായല്ലോ അത് മതി,
ഈ വിങ്ങല്‍ ആരും കാണാതിരിക്കട്ടെ-
അവള്‍ വയര്‍ നിറച്ചു കഴിച്ചോ ആവോ?"
ഈ വിങ്ങല്‍ ആരും കാണാതിരിക്കട്ടെ-
ReplyDeleteഅവള്‍ വയര്‍ നിറച്ചു കഴിച്ചോ ആവോ?"
valare nannaayi..
ishtaayi
ReplyDeleteDear Augustine
ReplyDeleteThis is a good and meaningful poem . This reality happens in many people's lives . Yeah very deep and thought provoking and leaves a lingering pain in the heart.
bye Mary Scaria
mukilinum, the man to walk wih num, mary kum nandi
ReplyDelete