Saturday, September 18, 2010

ജമന്തി പൂക്കള്‍

എന്റെ മുറ്റത്തെ
ഇത്തിരിയിടത്ത്
മൊട്ടിട്ട ജമന്തി പൂവ്!
എന്റെ ചൂടും, ചൂരും  ചുംബനവും ഏറ്റവള്‍!
മനസിലെ ഒരു-പൂവ് വസന്തം!
നിന്നില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ-
ഞാന്‍ സ്വപ്നം കണ്ടിരുന്നു-
'ഒരു മുറ്റം നിറയെ കുഞ്ഞ്‌ ജമന്തികള്‍'!
പക്ഷെ......
എന്റെ ഉടഞ്ഞു പോയ പ്രണയ-
പാത്രം അള്‍ത്താര മുന്‍പില്‍ വയ്ക്കുമ്പോള്‍-
ജമന്തി പൂക്കള്‍ പല്ലിളിച്ചുവോ?!
അന്തിവേഴ്ച്ചക്കാരി തലയില്‍ ചൂടിയത്-
ജമന്തി പൂക്കള്‍!
മരണം കാത്തുകിടക്കുന്ന-
ശവ വണ്ടികള്‍ക്ക് ജമന്തി പൂവലങ്കാരം!
'റീത്തും പൂച്ചെണ്ടുമായി!'

ആരെയോ പറഞ്ഞു വിശ്വസിപ്പിക്കണം,
ഇവയൊന്നും ജമന്തി പൂക്കള്‍ അല്ലാ! 
എന്റെ ജമന്തിയില്‍ പിറക്കും-
ഒരു മുറ്റം നിറയെ ജീവനുള്ള 
ഒത്തിരി ജമന്തികള്‍! 

3 comments:

  1. വളരെ വലിയ സത്യങ്ങൾ തിരിഞ്ഞുനിൽക്കുന്നു ഈ കവിതയിൽ..

    ReplyDelete
  2. പറയാനുദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായി പക്ഷെ അത് കവിതയിലൂടെ അത്രയ്ക്കങ്ങ്ട് കേമായി വന്നില്ല. പക്ഷെ സ്പാര്‍ക്ക് ഉണ്ട് നിങ്ങള്‍ക്ക് വരികളില്‍ മൊത്തം ലളിതമായ ഒരു ട്രീറ്റ്‌മെന്റ് കണ്ടു. തുടരുക നിങ്ങളില്‍ നിന്ന് നല്ല കവിതകള്‍ ഉണ്ടാകും

    ReplyDelete