Monday, September 6, 2010

രാപ്പനി

ഈ രാത്രിയും, തണുപ്പും
നിന്റെ വിറയലും എന്നെ ഭയപ്പെടുത്തുന്നു!
നിന്റെ പനികയിപില്‍ എന്റെ മധുരം
മധുരമാകുമോ?
പുതപ്പു ചൂടേകുമോ?
നിന്റെ വിറക്കും ദേഹം ഞാന്‍ എന്നില്‍ ചേര്‍ത്ത്ണക്കട്ടെ?


നീ പെണ്‍കുട്ടിയാണ്-
എന്നില്‍ ജനിക്കാത്ത കുഞ്ഞ്‌-
എന്റെ രക്തത്തില്‍ പിറക്കാതവള്‍!


ഈ രാത്രിയില്‍ നീ അച്ഛനും അമ്മയും ഇല്ലാതെ-
മരുന്നു മണമില്ലാതെ-
സന്ത്വനിപ്പിക്കും ഏതോ സ്ത്രീ രൂപവുമില്ലാതെ......
വിറച്ചും പനിയില്‍ പിച്ചും പേയും പറഞ്ഞു.........
തറയില്‍ തണുപ്പില്‍ തിരിഞ്ഞും മറിഞ്ഞും.........!


വേണ്ടാ, ശാന്തമായി ഉറങ്ങൂ, 
എന്റെ മടിയില്‍ തല ചായിച്ചു, 
മുകളില്‍ ഉറങ്ങും സൂര്യന്‍ അച്ഛനും, 
കീഴെ കയ്യാല്‍ താങ്ങും ഭൂമി അമ്മയും കാണ്‍കെ,


ഈ രാത്രി മാത്രം എനിക്കറിയാം-
നാളെ പുലരുമ്പോള്‍ കൊച്ചു കന്യകയ്ക്ക്
അവകാശകാര്‍ വരും!.......
എന്നിട്ട്...............?

3 comments:

  1. എന്നട്ട്.........?
    ജീവിതത്തിന്റെ അശാന്തി/അന്ത്യ
    അവസ്തകളിലെ എക്കാലത്തെയും ചോദ്യം.
    ഉത്തരം ഉണ്ടാകാം/ഉണ്ടാകാതിരിക്കാം.
    കവിത പലതും ഓര്‍മിപ്പിക്കുന്നു.
    അഭിനന്ദനം.

    ReplyDelete
  2. thanks nirbhagyavathy nalla vaakkinu

    ReplyDelete
  3. വളരെ വളരെ നല്ല കവിതകൾ. എല്ല്ലാം ഇനിയും വായിക്കണം. മനോഹരം. ശരിക്കും!

    ReplyDelete