Friday, September 24, 2010

അവളെ എന്റെ അമ്മ പ്രസവിച്ചിരുന്നു

എന്തിനു നീ 
ഒരു കുഞ്ഞ്‌ നനവായി 
എന്റെ കണ്പീലിയെ ഉമ്മ വയ്ക്കുന്നു?
ഒരു കുഞ്ഞുടുപ്പായി എന്റെ 
മനസിന്‍ ഇറയത്തില്‍ അഴ കെട്ടുന്നു? 
നിന്റെ കുസൃതിയില്‍ കണ്ണ് പൊത്തി-
കൊച്ചു കളിവീട്ടില്‍ മണ്ണപ്പം വാരി വാരി ചുടുമ്പോള്‍!-
അച്ഛനമ്മ കളിച്ചറിയാതെ ഒരു മോഹത്തിനു-
കുരുന്നു നാമ്പിടുമ്പോള്‍!     
എന്‍ ചെറുവിരല്‍ത്തുമ്പ്  ചോദിച്ചു-നീ 
കരുണക്കായി കൈകൂപ്പിയില്ലേ!.


വിറയാര്‍ന്നീ   കയ്യാല്‍ നിന്‍ പൊക്കിള്‍കൊടിയഗ്രം-
തേടി പിറപ്പവകാശമില്ലാ പൈതങ്ങള്‍ മദ്ധ്യേ-
കാശിനു മുലയൂട്ടും പെണ്ണിന്റെ കയ്യില്‍ നിന്നെ കൊടുത്തില്ലേ!
പിന്നെ അമ്മ കാക്കുന്നുവെന്നു ചൊല്ലി-
ധൃതിയില്‍ നടന്നകലുന്നത്.....


ഞാന്‍ നല്ല ശമരിയാക്കാരന്‍ വീടിന്‍ ജപമുറിയില്‍
അമ്മയെ ഓര്‍ക്കുന്നു ...
അവളേതോ നഷ്ടലോകത്ത്-
പെരും ഭ്രാന്തിയായി, മുലക്കണ്ണ് വീര്‍ത്തു-
പുത്തന്‍ അമ്മയായി ഏതോ  'മുലകുടിക്കാ കുഞ്ഞിനായ്'   കാത്തിരിപ്പോള്‍!.....

8 comments:

  1. നൊമ്പരപ്പെടുത്തുന്ന വരികള്‍...
    അഭിനന്ദനങ്ങള്‍....

    ReplyDelete
  2. “എന്‍ ചെറുവിരല്‍ത്തുമ്പ് ചോദിച്ചു-“ ഇതല്പം കൂടെ വ്യക്തമാക്കാമായിരുന്നു എന്നുതോ‍ന്നി..

    ജീവിതം കാശിനു മുലയൂട്ടും അമ്മമാർക്കായി ഏൽ‌പ്പിച്ച് വീണ്ടും ചക്രം തിരിഞ്ഞു ആവളിൽ വന്നു നിൽക്കുന്നു..
    മനോഹരമായിരിക്കുന്നു കവിത.

    ReplyDelete
  3. മനോഹരമായ വരികള്‍..

    ReplyDelete
  4. നല്ല കവിതയാണു കേട്ടോ,പക്ഷേ വരികള്‍ക്കിത്ര വലിപ്പം പാടില്ല

    ReplyDelete