കൊച്ചു മാലാഖേ!
സ്വര്‍ഗ്ഗവാതില്‍ തുറക്കുന്ന പക്ഷി!
നീ പറന്നെത്തിയെന്‍ നനഞ്ഞേ നശിക്കും-
കിനാവിന്‍ കൊച്ചു പഞ്ചരം പതുക്കെ തുറക്കൂ.....!
തുറന്നിട്ട വാതിലിന്‍ കൈവഴികളില്‍,
മഴയില്‍ കുതിര്‍ന്നോരോ ജലകണവും-
ഒരായിരം ശിശുജന്മം പേറി,
അമൃതും മരുന്നുമായി-
ഒരായിരം കൈകള്‍ കണ്ട്,
വിറയാര്‍ന്ന മനമുരുകിയൊപ്പിട്ട-
നൂറു ജീവന്റെ ശേഷിക്കും കവിതകള്‍-
ചേര്‍ത്തു മാറണച്ചു നിന്റെ പെയ്ത്തിനായ്,
മഴമേഘങ്ങളെ പ്രാര്‍ത്ഥിച്ചു,
മെഴുതിരികളും ചുറ്റംബലങ്ങളും ജപിച്ചു,
കെട്ടുപോം മിഴിചെരാതിന്‍ ഇത്തിരി -
വെട്ടവും,
ഒലിച്ചിറങ്ങി തീര്‍ന്നുപോം സൂര്യബാഷ്പങ്ങളും-
കൂട്ടിവച്ച്,
ഒരു തീ കാഞ്ഞ്, അത്മാവിന്നെതോ-
പഴയ പ്രണയം കൊടുത്ത്,
നിന്റെ വരവിനായ് കാത്തിരിപ്പൂ!
ഇനി
മടിക്കാതെ പെയ്തിറങ്ങുക,
ഇവിടെ ആരോ മറന്നിട്ട-
പഴന്തുണി പൈതങ്ങളെ ഉള്ളൂ -
വാവിട്ടുകരയുവാന്‍!
ഇവര്‍ക്കിനി നീയേ തുണ!
അമ്മയാകുക, മുല ചുരത്തുക!
അന്നവും വിത്തവും വിളമ്പുക.
നീ സ്വര്‍ഗ്ഗ കാഴ്ചകള്‍ കാണാതെ-
കണ്ണ് പൊത്തല്ലേ!,
തീരാ തിമിരമാകല്ലേ.
കുഞ്ഞ് കണ്‍കളില്‍
ഉറഞ്ഞു കൂടുന്നതിപ്പോള്‍-
കണ്ണുനീരോ നിന്റെ കാരുന്ന്യമോ!
എന്നെ മറന്നേക്കുക! പ്രിയ മാലാഖേ!
നിന്റെ പ്രണയവും പാട്ടും താരാട്ടും,
ചിറകടിച്ചുയരുന്ന കാറ്റും സുഗന്ധവും,
കേട്ട് നമ്മുടെ കുഞ്ഞുമാലാഖമാര്‍
ഉറങ്ങട്ടെ!
പതിവുപോലെ മനോഹരം, കവിത...
ReplyDeleteഅമ്മയാകുക, മുല ചുരത്തുക!
ReplyDeleteഅന്നവും വിത്തവും വിളമ്പുക.