കുഞ്ഞായി കിളിര്‍ത്തതും,
കുരുവിയായ് പറന്നതും,
അരുവിയായ് അലഞ്ഞതും,
കാറ്റ് കൊണ്ടുപോയതും,
കുഞ്ഞ്‌മുകിലുകള്‍!
എന്റെ പിഞ്ഞാണത്തില്‍-
ഒരുരുള-
ചോറുണ്ട് വളരേണ്ടവര്!
ഒരു വീട്ടില്‍,
ഒരു വിളക്കിന്‍ വെളിച്ചത്തില്‍,
തോളുരുമ്മി
ഒരു സ്വര്‍ഗ്ഗം തീര്‍ക്കേണ്ടോര്‍!
അവര്‍ മഴമേഘമാകുന്നത്,
എന്റെ പിതൃത്വത്തിലൊരുമിക്കും-
ഒരായിരം പുരുഷ ബീജങ്ങളില്‍!
മറുപടി വിലാസം-
പതിച്ച കത്തുകള്‍ പോലെ-
ഇനി പെയ്യും ഈമണ്ണില്‍
വര്‍ണ്ണ മഴയായി!
മറുപടി വിലാസം-
ReplyDeleteപതിച്ച കത്തുകള്‍ പോലെ-
ഇനി പെയ്യുംഈമണ്ണില്‍
വര്‍ണ്ണ മഴയായി"
കവിത. കവിത. മനോഹരം..
thanks, your comment worth ten comments for me
ReplyDeletethanks
കൊള്ളാം നന്നായി
ReplyDelete