Saturday, October 30, 2010

കറുത്തമഷിപേന

മഷി തീര്‍ന്നുപോയ-
കറുത്തമഷിപേന!
ഉപേഷിക്കാന്‍ തോന്നുന്നില്ല,
എഴുതിയെഴുതി-
കറുപ്പിനെ വല്ലാതെ സ്നേഹിച്ചിരിക്കുന്നു!
നീല മഷിപേന-
ടേബിളില്‍ ഇരുന്നു-
കണ്ണിറുക്കി കാണിക്കുന്നു,
കൊഞ്ഞനം കുത്തുന്നു,
അവള്‍ സുന്ദരിയാണ്, 
എന്റെ കറുത്ത പേന പോലെ തന്നെ!
പഴകുമ്പോള്‍-
സ്നേഹം നശിക്കുന്നുവെന്ന്-
പലരും പറയുന്നു!
പുതുമകളില്ലാതെ-
മധുവിധുവിനപ്പുറം നരകമാണെന്ന്.
ഒരുപക്ഷെ-
ഇത്രയും നാള്‍ നീലയില്‍ 
എഴുതിയിരുന്നേല്‍?
നീലയെക്കുറിച്ചാകുമീ കവിത!
പഴകുന്തോറും-
നന്നാവുന്നത് വീഞ്ഞ്!
കാത്തുവയ്പിന്റെ കാലങ്ങളിലെ-
കരുതല്‍-
അതിനു കൂട്ടുണ്ട്.
എനിക്കിഷ്ടമില്ലാത്തതിനെ-
ഉപേഷിക്കണം, എങ്കിലും-
ഞാന്‍ അതുമായി പഴകിയിരുന്നേല്‍....!
ഈ ചോദ്യങ്ങളിനി-
ഞാന്‍ ന്യൂറോസയന്സിനോട്  ചോദിക്കട്ടെ!

6 comments:

  1. “പഴകുന്തോറും-
    നന്നാവുന്നത് വീഞ്ഞ്!
    കാത്തുവയ്പിന്റെ കാലങ്ങളിലെ-
    കരുതല്‍-
    അതിനു കൂട്ടുണ്ട്“..

    കറുത്ത പേന മനോഹരിയായി നന്ദിയോടെ പുഞ്ചിരിക്കുന്നു.

    ReplyDelete
  2. കറുത്ത മഷി പേന ... നല്ല കവിത

    ReplyDelete
  3. പാമ്പും പഴയതാണു നല്ലതെന്നു കേട്ടിട്ടില്ലേ
    അതുകൊണ്ട് കറുത്ത മഷിപ്പേന തന്നെയാണു നല്ലത്.
    കനിത കൊള്ളാം

    ReplyDelete
  4. കറുത്ത മഷിപ്പേന ഇപ്പോള്‍ സുന്ദരിയായല്ലേ. ഇനിയും എഴുതുക. ആശംസകള്‍ !!!!

    ReplyDelete