Wednesday, October 6, 2010

ഉറക്കം

എന്റെ ഉറക്കം......
നിദ്രയില്‍ ശാന്തമാകാത്ത കടല്‍!,
കാത്തിരിപ്പില്‍ വിശപ്പറിയാത്ത-
പ്രണയം. 

സ്വപ്‌നങ്ങള്‍.......
കൂടുകൂട്ടി മുട്ടയിടുന്നു!
അടയിരിക്കുന്ന പക്ഷി-
കാലദൈര്‍ഘ്യം അറിയുന്നില്ല,
അവള്‍ക്കു നേരം പുലരുമ്പോള്‍-
കാല്‍ച്ചുവട്ടില്‍ പുതുമോഹങ്ങള്‍!
ഇതുവരെ ഉറങ്ങാത്ത ഉറക്കം 
ഇനി അവള്‍ വേണ്ടെന്നു വയ്ക്കും!

കുഞ്ഞ്‌ തിരിഞ്ഞു കിടന്നു 
എന്നെ വരിഞ്ഞു മുറുകുമ്പോള്‍-
കുഞ്ഞ്‌ ഉറങ്ങിയെന്ന വ്യാമോഹം
എന്നെ ഉണര്‍ത്തുന്നു!
ഉറക്കമില്ലാത്ത ഒറ്റയാകലുകളില്‍,
ഒറ്റയാകാന്‍വയ്യാത്ത ഞാന്‍ 
ഉറക്കം നടിക്കുന്നു. 

മരങ്ങളൊന്നും രാത്രിയായാലും ഉറങ്ങാത്തത്-
അവരെന്നും സ്വപ്നത്തിലാണ്-
ഒരു കാടും കത്തല്ലെ എന്ന പ്രാര്‍ഥനയിലും! 
ഞാന്‍ മരത്തെ അറിയുന്നത്-
എന്നെ വരിഞ്ഞു മുറുകുന്ന കുഞ്ഞ്‌-
ഒന്നല്ല ഒരു ഭൂമി നിറയെ എന്നറിയുമ്പോള്‍!

7 comments:

  1. അപ്പൊ തുടക്കം ഇത്തവണയും എന്റെ വക!!

    ഓരോ വരകളിലും ഒരായിരം അര്‍ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നു...
    നിഗൂഢമായ എന്തൊക്കെയോ!!!
    ആശംസകള്‍!!

    ReplyDelete
  2. കാലദൈര്‍ഘ്യം അല്ലെ ? ആണോ ? ആകുംലെ ?

    ReplyDelete
  3. padswanam thudakkamaakumbol ellam shubhamaakum alle! akbr thaks, jishad thanks for correction

    ReplyDelete
  4. കവിത നന്നായിരിക്കുന്നു..

    ReplyDelete
  5. കാത്തിരിപ്പില്‍ വിശപ്പറിയാത്ത-
    പ്രണയം
    നല്ല പ്രയോഗം.

    ReplyDelete
  6. ഈ കവിത വീണ്ടും വായിക്കാൻ വന്നതാണ്. വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete