Thursday, October 21, 2010

നാടകം

കൊടുംതണുപ്പ്-
അസ്ഥികളെ പൊതിഞ്ഞപ്പോള്‍-
കമ്പിളി കുപ്പായവും കയ്യുറയും അണിഞ്ഞു-
വേദ പഠന ശാലയില്‍..
ചാരമായ അഗ്നിയെ
ഊതി ഉണര്‍ത്തണം!
'പ്രോമാത്യുസ്' ദേവന്റെ മുന്നില്‍-
മെഴുതിരി കത്തിച്ചു...!
അവന്‍ കൊണ്ടുവന്ന അഗ്നി 
തണുത്തുറഞ്ഞു ഇല്ലാതായിരിക്കുന്നു!
മെഴുക്‌ ഒലിച്ചിറങ്ങി കണ്ണീരു പോലെ..
നാടകം ഒരിക്കല്‍ കൂടി വായിച്ചു-
ആദ്യ സംഭാഷണം,
'ഞാന്‍ പ്രോമത്യുസ്'.
നാടക വസ്ത്രമണിഞ്ഞു-
അരങ്ങത്തു എത്തുമ്പോള്‍,
ജറുസലേം സ്ത്രീകളുടെ അലമുറ!
'ഞങ്ങളുടെ പ്രിയപ്പെട്ടവന്‍ 
അന്യായക്കാരുടെ കൈകളില്‍!'
...ഞാനവനെ അറിയും......
അടുത്ത 'ഡയലോഗില്‍' -
അവനെ അറിയില്ല എന്ന് പറയണമല്ലോ!
......അവര്‍ തീ കായുകയാണ്......
മുഖം മറച്ചു ശിരോവസ്ത്രമിട്ടു ഞാനും..
കരങ്ങള്‍ അഗ്നിയോടു സുഖം യാചിക്കുമ്പോള്‍...
നഗ്നനായ ഒരു യുവാവ്, 
മര്‍ദനമേറ്റ്  മുറിഞ്ഞവന്‍!
ഒരിക്കല്‍ അഗ്നിയെക്കുറിച്ച് എന്നോട് പറഞ്ഞവന്‍!
ഞാന്‍ ഒന്നും മിണ്ടാനാകാതെ...
പിറകില്‍ സംഭാഷണം ഓര്‍മ്മപ്പെടുത്തുന്ന
നാടകക്കാരന്‍,
'അവനെ അറിയില്ല എന്ന് പറയൂ!'

2 comments:

  1. "...ഞാനവനെ അറിയും......
    അടുത്ത 'ഡയലോഗില്‍' -
    അവനെ അറിയില്ല എന്ന് പറയണമല്ലോ!"

    "പിറകില്‍ സംഭാഷണം ഓര്‍മ്മപ്പെടുത്തുന്ന
    നാടകക്കാരന്‍,
    'അവനെ അറിയില്ല എന്ന് പറയൂ!'

    ethra manoharam!

    ReplyDelete