ആരോ കളഞ്ഞിട്ടുപോയ-
'അനാഥമായ വാക്ക്'!
അമ്മിഞ്ഞയിലും അന്നത്തിലും-
അലിഞ്ഞ്,
മനുഷ്യാവതാരം കൊതിച്ച്-
ഗര്‍ഭപാത്രത്തില്‍!
അവളുടെ മടിശീലയില്‍-
മുറുക്കാന്‍ വെറ്റിലയ്ക്കും-
പുകലയ്ക്കുമൊപ്പം-
ഒരു നാരങ്ങാ മിട്ടായി!
പഴന്തുണി കെട്ടുകള്‍ക്കുള്ളില്‍-
പത്തു പൈസ തുട്ട്!
സ്വപ്‌നങ്ങള്‍ അട വയ്ക്കുന്നത്-
പുന്യാളച്ചന്റെ നേര്ച്ചപെട്ടിയില്‍!
പിന്നെ വിരിയുന്നതും കാത്ത്-
എല്ലാ ദിവസവും പള്ളിമണികള്കൊപ്പം!
ഓര്‍മ്മ പോകുന്നതും,
വാക്കുകള്‍ കൊഞ്ഞനം കുത്തുന്നതും,
കണ്ണില്‍ വെട്ടം കെടുന്നതും,
ആശകള്‍ വഴിമുട്ടി ഒന്നൊന്നായി-
പിരിഞ്ഞുപോകുന്നതും,
വഴിവിളക്കുകള്‍ അണയുന്നതും,
വഴിയമ്പലമില്ലാതാകുന്നതും,
മതിയാകാതെ-
മനുഷ്യാവതാരം കൊതിച്ച്,
ഇത്തിരി പ്രാണന്റെ കൊതിയില്‍,
വറുതിയില്‍-
ചുവന്ന അമ്മിഞ്ഞ പിഴിഞ്ഞ്
കുഞ്ഞുചൊടിയില്‍- നുകരാന്‍ കൊടുക്കുകയാണവള്‍ !
അമ്മിഞ്ഞയെക്കള്‍ സുന്ദരമായൊരു വാക്കുണ്ടോ ?
ReplyDeleteനാരങ്ങാമിഠായി... നല്ലൊരു സിംബൽ ആയി.
ReplyDeleteകവിത നന്നായിരിക്കുന്നു.
ചുവന്ന അമ്മിഞ്ഞ പിഴിഞ്ഞ്
ReplyDeleteകുഞ്ഞുചൊടിയില്‍- നുകരാന്‍ കൊടുക്കുകയാണവള്‍