ഇലകള്‍ ശബ്ദിക്കാത്ത കാട്,
സൂര്യനുദിക്കാത്ത ഭൂമി,
ഒരു കിഴക്കന്‍ കാറ്റും കരുണ കാണിക്കുന്നില്ല,
കാട്ടിലെ പൂച്ചികള്‍ ഭയന്ന് മിണ്ടാതിരിക്കുന്നു,
പക്ഷികള്‍ പറക്കാനാകാതെ-
തളര്‍ന്നു മാനം നോക്കി ഇരിക്കുന്നു!
പകലും രാത്രിയും പകുത്തു
പങ്കു വയ്ക്കുന്നത് 'ശൂന്യത'?!
ആരും ആരോടും മിണ്ടാത്ത ലോകം,
കരയാനും ചിരിക്കാനും ആരുമില്ലാത്തവന്‍!
മനസിനെ വഞ്ചിക്കാന്‍,
ടെലിവിഷനും , ഇന്റര്‍നെറ്റും, ഫോണും,
സെക്സും, ബുക്കുമില്ലാതെ........
കണ്ട സ്വപ്‌നങ്ങള്‍ പലതവണ,
ആവര്‍ത്തന വിരസത...! പേക്കിനാവുകള്‍!
വിഷാദം...! മരണ കറുപ്പ് ഒലിച്ചിറങ്ങുന്ന
'കാന്‍വാസ്'!
അവള്‍ മറന്നിട്ടു പോയ കവിത.
കവിതയിൽ വരികളിൽ നല്ല അടക്കം വന്നിരിക്കുന്നു. മനോഹരം.
ReplyDeleteഅവസാന മൂന്നു വരികൾ മനോഹരം.
പകലും രാത്രിയും പകുത്തു
ReplyDeleteപങ്കു വയ്ക്കുന്നത് 'ശൂന്യത'?!
ആരും ആരോടും മിണ്ടാത്ത ലോകം,മനോഹരമായിട്ടുണ്ട്