നീ അഴകൊഴുകുന്ന മഞ്ഞു പ്രതിമ-
വലിയ ഇരുട്ട് ദിവസത്തിലെ എന്റെ ധ്യാനം!
ഇരുട്ടുമ്പോള്‍-
നെഞ്ചിലെ പുകച്ചിലില്‍ ഒരു തടവറ-
കാരണമില്ലാത്ത നിശബ്ദത!
മഞ്ഞു കടലിനുള്ളില്‍-
മത്സ്യ കന്യക, ചുണ്ടിലോളിപ്പിച്ച മുത്തുമായി!
പ്രണയം കടംകൊണ്ട ചുണ്ടുകള്‍ ചേര്കാനായുമ്പോള്‍-
എന്റെ മുത്ത് കാക്കുന്നവള്‍-
ഒഴിഞ്ഞാഴിയിലേക്ക് ഊളിയിടുന്നു!
എന്നെ ഏകാന്തതയുടെ തടവറയിലേക്കും!
ഉറഞ്ഞു കൂടുന്ന മഞ്ഞും മനസും-
മരവിച്ച സ്വപ്നങ്ങളുടെ രാത്രി!
അലകള്‍ നഷ്ടമായ കടലിന്റെ ആത്മനൊമ്പരം!
നന്നായിരിക്കുന്നു.
ReplyDeleteകൊള്ളാം
ReplyDelete