Sunday, January 8, 2012

അമരത്തില്‍ ആര്‍ക്കോ വേണ്ടി...

നിര്‍മ്മലനായ തോണിക്കാരാ,

കഥയില്ലാത്ത കാത്തിരുപ്പ്,
അലയടിക്കും വേദന-
ആരുമറിയാതെ,
അമരത്തില്‍--
ആര്‍ക്കോ വേണ്ടി...

കൈ കൊട്ടി-
നമുക്കപ്പുറം വരെ പോകാം,
എന്നാരോ ക്ഷണിക്കുമ്പോള്‍,
നീ ആശ്വസിക്കുന്നു അല്ലെ!
കാവല്‍ കിടന്ന കടത്തും,
കൈവഴികളും-
കാത്തുനില്‍ക്കേണ്ട-
പരിചിതരെയും-
ഒരുമാത്ര മറക്കാമെന്നു!

പുഴ പിടികൊടുക്കാതോടുന്നു-
ഓര്‍മ്മകളെ തോല്പിക്കാന്‍!!
പുഴയുണ്ടോ അറിയുന്നു-
കുത്തൊഴുക്കില്‍ അലച്ചു വീഴുന്നത്,
നിലയില്ലാകയത്തില്‍ ചുഴിഭ്രാന്തുകളെ-
കാത്ത പുഴയുടെ സുകൃതങ്ങള്‍ എന്ന്!

പാതി വഴിയില്‍,
മദംപൊട്ടി അണച്ച് നില്‍ക്കും
നിളയില്‍ നിന്‍ ദേഹം തളരുമ്പോള്‍,
പതിവായ് പാടും
നിന്‍ കടത്തു പാട്ട്..
ഈ പുഴയെ ശാന്തമാക്കട്ടെ !  


നിറഞ്ഞ മനസോടെ......
നിര്‍മലനായ ഒരു തോണിക്കാരന്......! 



3 comments:

  1. ആര്‍ക്കോവേണ്ടി കാത്തിരിക്കുന്ന നിര്‍മ്മലനായ തോണിക്കാരനെ ഹൃദ്യമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍......

    ReplyDelete
  2. അടുത്തിടെ വായിച്ചതില്‍ ഹൃദയസ്പര്‍ശിയായ കവിതകളുടെ കൂട്ടത്തില്‍ ഇതും ചേര്‍ത്തുവയ്ക്കുന്നു.

    ReplyDelete