Sunday, January 22, 2012

മക്കളെ വളര്‍ത്തുന്നത്

ഉച്ചയൂണിനു -
ഉപ്പുമാവ്!

മുറ്റമടിച്ചു-
മൂത്രപ്പുര കഴുകി-
കഴിഞ്ഞാല്‍ മുറപോലെ-
കിട്ടുമവള്‍ക്കും 
ഒരു പിഞ്ഞാണം-
ഉപ്പുമാവ്!

പൈപ്പില്‍നിന്നും-
പിഞ്ഞാണത്തില്‍ 
പച്ചവെള്ളം-
വയറു നിറയെ!
മടിശീലയില്‍-
ചൂടുപ്പുമാവ്‌!! 
മാവിന്‍ചുവട്ടില്‍-
ഇത്തിരി മയക്കം!
വെയിലാറുമ്പോള്‍-
വീട്ടിലേയ്ക്ക്.

വൈകുന്നേരം 
വിദ്യാലയം വിട്ടു-
മൂന്ന് പെണ്മക്കളും ചെറുക്കനും.
നാല് ഗ്ലാസ് കട്ടന്‍ ചായ,
ഇഷ്ടം പോലെ ഉപ്പുമാവ്!

2 comments:

  1. ellaa kavithakalum vaayikkunnundu.
    പെട്ടെന്നു ജീവിതത്തിലേക്കു ഒറ്റക്കു ഊളിയിട്ടതുപോലെ കവിതകള്‍ വരുന്നുവല്ലോ. ഒഴുക്കു നിലയ്ക്കാതിരിക്കട്ടെ.

    ReplyDelete