Thursday, January 19, 2012

"ടബ്ബാ വാല'

മകളേ,
നീ മൊട്ടുമുല്ല,
എന്റെ കാട്ടുമുല്ലക്കു-
പിറന്നൊറ്റ മുല്ല !

ഇത് മഹാനഗരം!
മാന്യനാകാന്‍-
കടം കൊണ്ട "സ്യൂട്ടും കോട്ടും"!
കരുണയില്ലാത്ത 
അപരിചിതനെ  പോലെ,
എന്റെ ഇല്ലായ്മ്മ,  
എന്നെ കുത്തി നോവിക്കുന്നു!
നിശീധിനിയുടെ,
നിയോണ്‍ ബള്‍ബുകളില്‍-
നക്ഷത്രശാല.
ഇവിടെ,
സൌന്ദര്യക്കച്ചവടക്കാര്‍-
മേനിയഴകിന്റെ-
മതിപ്പില്‍,
വീഞ്ഞും വിലപേശലും!

മനം പുരട്ടുന്ന-
മണങ്ങളില്‍ മരവിച്ചു-
'തീറ്റയും കുടിയുമില്ലാതെ',
"റാംപില്‍""" നല്ലുടുപ്പില്‍""
നടക്കും നിനക്കായ്-
നിമിഷങ്ങളെണ്ണി..
ചോറ്റുപാത്രത്തില്‍,
ചൂട് ചോറ് ചുമക്കും,
ചേരിയിലെ "ടബ്ബാ വാല"
നിന്റെ അച്ഛന്‍ .
"മോളെ, മാഡം പറഞ്ഞിരുന്നു,
മത്സരം മാത്രമാണിതെന്ന്,
മകളും 'മോഡല്‍' ആകുമെന്ന്!"

കുരുന്നു പ്രായക്കാര്‍,
കരുതലോടെ ചുവടു വച്ച്...
ഒരു കൂട പൂവുമായി-
കുണുങ്ങി കുണുങ്ങി നീ...!

ഒരു മരവിപ്പ്...
മരിക്കുന്നത് പോലെ!
ചുറ്റിനും-
കറുത്ത കൂര്‍ത്ത കണ്ണുകള്‍!!
യൌവ്വനത്തിന്റെ-
കൊഴുത്ത പാട്ടുകള്‍!!
സൌന്ദര്യക്കച്ചവടക്കാര്‍,
വിലപേശി തുടങ്ങി..
അവരിലാരോ, "മുപ്പതു വെള്ളിനാണയങ്ങള്‍ "
എന്റെ കുഞ്ഞിനോ?
വയ്യാ, 
ഞാന്‍ വിയര്‍ക്കുന്നത് 
കുറ്റവാളിയുടെ രക്തം!

നീയടുത്തെത്തിയിരിക്കുന്നു..
നിശാപാട്ടുകാരിയെ പോലെ-
തൊങ്ങലുകളില്ലാ-
കുഞ്ഞുടുപ്പ്‌!.
കൂടയില്‍ 
വിലയുള്ള പ്ലാസ്റ്റിക്‌ പുഷ്പങ്ങള്‍ .
ഒന്നുമറിയാതെ...നീ..
ഒത്തിരി പുഞ്ചിരിക്കുന്നു!
എന്റെ കണ്ണിരുട്ടുന്നു... 

മകളേ,
വയ്യാ..നമുക്ക് 
നഗരത്തിന്റെ പടിയിറങ്ങാം,
കാട്ടുമുല്ല മണക്കുന്ന,
തോട്ടത്തില്‍,
ഒരു "ടബ്ബാ വാല' യുടെ
ദാരിദ്ര്യത്തില്‍ 
നീ മെല്ലെ വളരുക,
നിന്റെ ചോറ്റുപാത്രത്തില്‍,
നിറയെ ചൂട് ചോറുമായി-
എന്നും,
നെല്ലിമരചോട്ടില്‍,
നിന്റെ വിദ്യാലയത്തില്‍,
കഴിവുള്ള-
ഒരച്ഛനായി എത്താം!


ബോംബയില്‍ അരങ്ങേറുന്ന കുഞ്ഞു കുരുന്നുകളുടെ സൌന്ദര്യ മത്സരം ഓര്‍ക്കുന്നു.....അല്പം വിഷമത്തോടെ....

6 comments:

  1. ഉം, വല്ലാത്ത കാലം..

    ReplyDelete
  2. നന്നായിരികുന്നു,,,,,,,

    ReplyDelete
  3. ithu nannaayirikkunnu. ee aadhi. veval.

    ReplyDelete
  4. അവതരണം നന്നായി ..ആശംസകള്‍ ..

    ReplyDelete
  5. കൂടുതല്‍ കൂടുതല്‍ നന്നായിക്കൊണ്ടിരിക്കുന്നു...
    അഭിനന്ദനങ്ങള്‍.....

    ReplyDelete
  6. പ്രിയപ്പെട്ട സുഹൃത്തേ,
    ഹൃദ്യമായ നവവത്സരാശംസകള്‍!
    ഇന്നത്തെ യുവതലമുറയെക്കുറിച്ചുള്ള ആധികള്‍....ആകുലതകള്‍ !ഒരച്ഛന്റെ ദുഃഖം...വളരെ നന്നായി തന്നെ എഴുതി! അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete