പാതിവഴിയെ-
പാദുകം അഴിച്ചു വച്ചത്,
നനഞ്ഞ കൂന്തലാല്‍ തിര-
നനുപ്പിച്ച തരിയെ,
നഗ്നമായ് തൊടുവാന്‍!!!
ചെളി മറന്നു-
ചടഞ്ഞിരുന്നത്,
നിന്നില്‍---
കളങ്കമില്ലാത്തതിനാല്‍!
തിമിര്‍ത്തലച്ചു നീ വരുമ്പോള്‍-
തീരത്തിറങ്ങി നിന്നത്,
തിരികെയിനിയെന്നു-
തിരിച്ചെത്തുമെന്ന് തിരക്കാന്‍!
എന്നിട്ടും,
എന്റെ പദചിഹ്നങ്ങള്‍-
മാഷിപ്പച്ചയാല്‍ മായിച്ച്,
കുസൃതി കുരുന്നിനെപോല്‍-
പുതിയാക്ഷരങ്ങള്‍ തേടി-
നീ മറുകരയ്ക്ക്.......!!
ഒരു പക്ഷെ,
തീരത്തെത്തുന്ന-
ഒത്തിരിപ്പേരില്‍ ഒരാളായ്-
നീ എന്നെ കണ്ടിരിക്കും!
അല്ലാതൊരിക്കലും,
നീയറിഞ്ഞുകൊണ്ട്,
എന്നെ മറക്കില്ലയെന്നു....
എന്നോട് ഞാന്‍-
എപ്പോഴും പറയട്ടെ?
നല്ല വരികള്‍. പറയാതെ പറയുന്ന നല്ല വരികള്‍.
ReplyDeleteനല്ല വരികള്‍. പറയാതെ പറയുന്ന നല്ല വരികള്‍.
ReplyDeleteതിരിച്ചറിയാത്തതിനെ മറക്കാനാര്‍ക്കാണു കഴിയാത്തത് ...
ReplyDeleteസുഹൃത്തെ ജയ്, കവിത വളരെ നന്നായി.