അമ്മേ,
ആര്‍ക്കും വേണ്ടാത്ത ഭൂമി-
ആശുപത്രിക്കിടക്ക!
വെറുതെ കിട്ടുന്നു-
വിലയായ് അര്‍ബുദം!
ഞാന്‍
കിടക്കുന്നിവിടെ,
കറുത്ത കാസയാണമ്മേ കുടിക്കുവാന്‍!!
ഇരുണ്ട പുസ്തക കെട്ടില്‍ നിന്നും-
ഉരുണ്ടു വീഴുന്നു മൂന്നക്ഷരം!
മരണമാണതെന്നെന്റെ-
മനസ് മടിച്ചു വായിക്കുന്നു!
ഉള്ളില്‍-
ഒരു കുഞ്ഞിന്റെ രോദനം,
"മരിക്കാന്‍ പേടിയാവുന്നു അമ്മേ"
വെളുത്ത ചുവരില്‍,
ആളില്ലാതെ തൂങ്ങും കുരിശ്!
അടയും കണ്കള്‍ക്കുള്ളില്‍-
ഒരു കല്ലറ! മനുഷ്യ-
കാരുന്ന്യം കാത്തു-
കിടക്കും ഭ്രൂണം!
കാല ഭ്രമണ കലികാല-
ശാപങ്ങള്‍ ശാസിക്കും,
കൊടുംകാറ്റിന്‍ കാതില്‍--
കടലിന്‍ നനുത്ത പൂവായ്-
ജനിച്ചുയര്‍പ്പിന്‍-
ഓംകാരമായ്,
ഓളപ്പരപ്പില്‍ ഒരു-
ഭൂമി പറുദീസാ തീര്‍ക്കുന്നവന്‍!
കാണുന്നു ഞാന്‍,
കാരുണ്യം ജലമാകുന്നു!
കദനപ്പെരുംകടല്‍ കുരിശിലേറി-
ക്രിസ്തുവാകുന്നു, നെഞ്ചില്‍ നി-
ന്നിറ്റു വീഴും ജലാംശമായെന്‍--
ഇരുണ്ട ജീവിത രസത്തിന്‍,
ഒടുങ്ങാ ദാഹത്തിന്‍,
ഉള്ളിലെ പുഴു തിന്ന പൂവിന്‍
ജയ പരാജയ പരാഗമാകുന്നു!
ആരോ വന്നു തൊടുന്നു-
ആര്‍ദ്രമായി,
കണ്ണുകള്‍ കൂമ്പിയടക്കുന്നു,
ഇതളുകള്‍ക്കുള്ളില്‍-
ഇത്തിരി പരാഗം,
ഇട്ടു തന്നേച്ചു പോയി-
ഒരു പൊന്‍ പൂമ്പാറ്റ!
ഇത്-
കാത്തുകൊണ്ടേ-
കിടക്കാമവസാനം,
പുന്ജിരിച്ചൊരു പൂവായ്
പള്ളിയില്‍ കുന്തുരുക്കം-
മണത്തു-
മണിനാദം കേട്ടുറങ്ങാം.
നിങ്ങളൊരു-
കുരിശിന്റെ കയ്യോടു ചേര്‍ക്കുക!
കവിളില്‍ കരയാതെ മുത്തുക!
കുഴിയില്‍-
ഒരല്പം നനുത്ത മണ്ണില്‍,
നുണക്കുഴി പൂവായ്,
അമ്മെ വീണ്ടും,
നിനക്കായ് മാത്രം ജനിക്കട്ടെ!
ആര്‍ക്കും വേണ്ടാത്ത ഭൂമി-
ആശുപത്രിക്കിടക്ക!
വെറുതെ കിട്ടുന്നു-
വിലയായ് അര്‍ബുദം!
ഞാന്‍
കിടക്കുന്നിവിടെ,
കറുത്ത കാസയാണമ്മേ കുടിക്കുവാന്‍!!
ഇരുണ്ട പുസ്തക കെട്ടില്‍ നിന്നും-
ഉരുണ്ടു വീഴുന്നു മൂന്നക്ഷരം!
മരണമാണതെന്നെന്റെ-
മനസ് മടിച്ചു വായിക്കുന്നു!
ഉള്ളില്‍-
ഒരു കുഞ്ഞിന്റെ രോദനം,
"മരിക്കാന്‍ പേടിയാവുന്നു അമ്മേ"
വെളുത്ത ചുവരില്‍,
ആളില്ലാതെ തൂങ്ങും കുരിശ്!
അടയും കണ്കള്‍ക്കുള്ളില്‍-
ഒരു കല്ലറ! മനുഷ്യ-
കാരുന്ന്യം കാത്തു-
കിടക്കും ഭ്രൂണം!
കാല ഭ്രമണ കലികാല-
ശാപങ്ങള്‍ ശാസിക്കും,
കൊടുംകാറ്റിന്‍ കാതില്‍--
കടലിന്‍ നനുത്ത പൂവായ്-
ജനിച്ചുയര്‍പ്പിന്‍-
ഓംകാരമായ്,
ഓളപ്പരപ്പില്‍ ഒരു-
ഭൂമി പറുദീസാ തീര്‍ക്കുന്നവന്‍!
കാണുന്നു ഞാന്‍,
കാരുണ്യം ജലമാകുന്നു!
കദനപ്പെരുംകടല്‍ കുരിശിലേറി-
ക്രിസ്തുവാകുന്നു, നെഞ്ചില്‍ നി-
ന്നിറ്റു വീഴും ജലാംശമായെന്‍--
ഇരുണ്ട ജീവിത രസത്തിന്‍,
ഒടുങ്ങാ ദാഹത്തിന്‍,
ഉള്ളിലെ പുഴു തിന്ന പൂവിന്‍
ജയ പരാജയ പരാഗമാകുന്നു!
ആരോ വന്നു തൊടുന്നു-
ആര്‍ദ്രമായി,
കണ്ണുകള്‍ കൂമ്പിയടക്കുന്നു,
ഇതളുകള്‍ക്കുള്ളില്‍-
ഇത്തിരി പരാഗം,
ഇട്ടു തന്നേച്ചു പോയി-
ഒരു പൊന്‍ പൂമ്പാറ്റ!
ഇത്-
കാത്തുകൊണ്ടേ-
കിടക്കാമവസാനം,
പുന്ജിരിച്ചൊരു പൂവായ്
പള്ളിയില്‍ കുന്തുരുക്കം-
മണത്തു-
മണിനാദം കേട്ടുറങ്ങാം.
നിങ്ങളൊരു-
കുരിശിന്റെ കയ്യോടു ചേര്‍ക്കുക!
കവിളില്‍ കരയാതെ മുത്തുക!
കുഴിയില്‍-
ഒരല്പം നനുത്ത മണ്ണില്‍,
നുണക്കുഴി പൂവായ്,
അമ്മെ വീണ്ടും,
നിനക്കായ് മാത്രം ജനിക്കട്ടെ!
മരണം കാത്ത് കിടക്കയില്‍ കിടക്കുമ്പോഴാണ് നാം അമ്മയെ വിളിക്കുക, പറുദീസാ നഷ്ടങ്ങള്‍ അറിയുക, കുരിശിന്റെ വഴി കാണുക....
ReplyDeleteആശംസകള്‍......
thanks Manoj........
ReplyDeleteഇത് വലിയ ഒരു ഒഴുക്കില്‍ വന്നല്ലോ.. വളരെ നന്നായി.
ReplyDelete..വളരെ നന്നായിട്ടുണ്ട് ..
ReplyDeleteഅര്‍ത്ഥവത്തായ വരികള്‍
നിങ്ങളൊരു-
ReplyDeleteകുരിശിന്റെ കയ്യോടു ചേര്‍ക്കുക!
കവിളില്‍ കരയാതെ മുത്തുക!
കുഴിയില്‍-
ഒരല്പം നനുത്ത മണ്ണില്‍,
നുണക്കുഴി പൂവായ്,
അമ്മെ വീണ്ടും,
നിനക്കായ് മാത്രം ജനിക്കട്ടെ!
good........work..............