നീ എപ്പോഴോ കളവും പറയാന്‍ തുട
ങ്ങിയിരിക്കുന്നു!....
'നിന്റെ നെറ്റിയിലെ കറുത്ത പൊട്ടും,
വാലിട്ടു കണ്ണെഴുതിയ കരിനീല കണ്മഷിയും,
ചൊടിയില്‍ തേച്ച ചായവും,
പുതിയ അത്തറിന്റെ ഗന്ധവും!' എല്ലാം.......
നീ കടമെടുതതല്ലേ.......?!
നീയിപ്പോള്‍ പറയും, എല്ലാം നീ എനിക്ക് വേണ്ടിയാണ്-
ചെയ്തതെന്ന്.
നിനക്കറിയാമോ?, ഞാന്‍ കണ്ടിരുന്ന സ്വപ്നങ്ങളിലെല്ലാം-
നീ ചായം പൂശാതവള്‍, അത്തറും ഇടാതവള്‍!
ആ നാള്‍ മുതല്‍ അമ്മ വീതം വച്ച് തന്ന
'കുഞ്ഞു തൂവാല' ഞാന്‍ പോക്കെറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്-
സത്യമാണ്! കടം തന്നെ!
നിനക്കൊരിക്കലും ദൈന്യത്തിന്റെ വര്‍ണം
അഴകാകാതിരികാന്‍.........
തുടച്ചു മാച്ചു പുത്തന്‍ പൌഡര്‍ ഇട്ടു, അഞ്ജനം എഴുതി,
നമ്മുടെ സൊകാര്യതയില്‍-
നിന്റെയും എന്റെയും കണ്ണീരൊപ്പാന്‍......!
Monday, July 19, 2010
അക്ഷരങ്ങള്‍
എഴുത്ത് വിരല്‍ത്തുമ്പ് നനച്ചു വച്ചിട്ട് ഞാന്‍
അക്ഷരങ്ങള്‍ അന്വേഷിക്കുകയാണ്!......
ഞാന്‍ നടക്കുന്നതും യാചിക്കുന്നതും,
അക്ഷരങ്ങള്‍ക്ക് വേണ്ടിയാണത്രേ!
കോടതി മുറിയില്‍ എന്റെ സാക്ഷി വിസ്താരം-
ജനനവും മരണവും സാക്ഷി!
'അമ്നെഷിയ' ബാധിച്ച ഞാന്‍ അവരെ !
തിരിച്ചറിയുന്നില്ല!
അവര്‍ക്കിടയില്‍ ആരെയോ തിരയുന്നു.......
മുഖം കണ്ടാലറിയുമോ? അറിയും!
ശബ്ദം കേട്ടാലോ.....? ...........ഉം!
ഏകാന്തതയുടെ ദൂരം ഒത്തിരി നീളുന്നതുപോലെ-
ഒറ്റപ്പെടലില്‍ ഓര്‍മ്മകള്‍ നഷ്ടപ്പെടും അല്ലെ?!
അക്ഷരങ്ങളും..........?!

Tuesday, July 6, 2010
തിരുക്കുടുംബം
രാത്രി എപ്പോഴോ ഞാന്‍ ഞെട്ടിയുണരും,
വിശപ്പ് വഴികാണിച്ചു തരും-
ഇറ്റു ചമ്മലോടെ കഞ്ഞിക്കലം മെല്ലെ തുറന്നു നോക്കും!
ഒരു ഉള്‍വിളി എന്നോണം അമ്മയെ ഓര്‍ക്കും,
ഒരു പിടി അടുക്കള ഓര്‍മകളാണ് അമ്മ, പിന്നെ കുറെ സുഗന്ധങ്ങളും!
ഇത്തിരി കഞ്ഞി ഉപ്പിട്ട് മോന്തി കുടിക്കുമ്പോള്‍,
കണ്ണ് നിറയുന്നു- കഞ്ഞിയില്ലാ കിടാങ്ങളെ മനസ് മുലയൂട്ടുകയാണ്!
മുലക്കന്നു കടിച്ചു വലിക്കുന്നതുപോലെ ചങ്കില്‍ വേദന.
നിഴലുപോലെ അമ്മയുടെ രൂപം,
ഒട്ടിയ വയര്‍, പ്ലായിലയില്‍ കോരിത്തരുന്ന അല്പം പഴങ്കഞ്ഞി.
കണ്ണ് നിറയുന്നു-
വിതുമ്പലിന് അങ്ങേ അറ്റത്ത് കുറ്റബോധത്തിന്റെ ഏങ്ങലടി-
കഴിവില്ലാത്തവന്‍ എന്ന വിങ്ങിപ്പോട്ടല്‍-
ഇരുട്ടിന്‍ മറയിലേക്ക് നിസഹായതയുടെ നിഴല്‍ ഇറങ്ങി പോകുന്നു!
അരുതേ!.............
എന്റെ ഓര്‍മകളുടെ ബലം ഊര്‍ന്നു പോകുന്നതുപോലെ-
അത് ഇരുട്ടിനെ ഭയക്കുകയാണ്!
ഇനി ഓര്‍മകള്‍ക് പോകാനിടമില്ലാ......
എല്ലാറ്റിനെയും ഭയമാണ്!
ഇന്ന് എനിക്ക് വിശക്കുമ്പോള്‍,
എന്റെ വിശപ്പിന്റെ ഓര്‍മകളെ തേടി അവരെത്തും!
എന്നിട്ട് അവര്‍ ഒരുമിച്ചു ഒട്ടിയ വയറും കൈ തയമ്പും
എന്നെ കാണിച്ചു കളിപ്പിച്ചു........
തിരുസരൂപത്തിനു മുന്‍പില്‍...
'അന്നന്നതേക്ക് വേണ്ട അപ്പം ഇന്ന് ഞങ്ങള്‍ക്ക് നല്കണമേ'.

Monday, July 5, 2010
മണ്ണും മകനും
കര കരയുന്നു, വന്‍കര കത്തുന്നു!
കലങ്ങാതെ കഴലുകള്‍ കരിയാതെ കാക്കുവതാരീ.........
മണ്ണിന്റെ മരിക്കും മാറിലെ മിച്ച ജീവ ത്വരയെ
സ്മാരിക്കുവതാരമ്മേ, ഭൂമി മാതാവേ ?
തുറക്കൂ തുറക്കൂ തിറ തെയ്യങ്ങള്‍ ആടിയെത്തൂ,
ഒരു വിനാശ പേമാരിയായി പെയ്തിറങ്ങി ഈ ധാരയുടെ
ഒടുങ്ങാത്ത വിലാപവുമോടുക്കൂ!
കരി മണ്ണിന്‍ കാക്കകള്‍ അന്ന്യോന്യം അറിയാകണ്ണുകള്‍ ചൂഴ്ന്നെടുതയ്യോ,
കോവിലില്‍ കാളിക്ക് കാല നൈവേദ്യം കഴിപ്പൂ!
കിഴക്കും പടിഞ്ഞാറും കുരുക്കിയിട്ടൂ, കാറ്റിന്കുരുവിയെ-
കൈകള്‍ അറ്റ് മരിക്കുവാന്‍ വിട്ടു
വേനലിന്‍ വിഷവാത വൈര ഹസ്ത പ്രഹസനം!
ബീജമായി വേനലിന്‍ വ്യര്‍ത്ഥ സ്വപ്ന തപോവനത്തിലെവിടെയോ-
വിരിയുവാന്‍ കാക്കുന്ന കലിയോടു കാമിനി ചൊല്ലുക,
``വേണ്ട നീ വിരിയേണ്ട``
ലോകവും ദേഹവും വിരിയാതെ കാക്കണം എങ്കിലേയീ താപ-
രസലായനി ഒരിക്കലും ഒടുക്കത്തെ അത്തഴമുന്നാതിരിക്കൂ !
എന്റെ ഉണ്ണിയെ കാത്തോണം ഇറ്റുവെള്ളമാ ചൊടിയില്‍ എകണം ഇന്ന്
താനീ മരിക്കും മണ്ണിന്റെ വിഴുപ്പുമേന്തി
ഉഴ്റിയെതോ മറവിയുടെ ചെമന്ന ചില്ലയില്‍ തന്റെ
ഉണ്മയുടെ ആത്മാവിനെ മരിപ്പാന്‍ കൊടുത്തവള്‍-
മണ്ണിന്റെ ചെറുവായില്‍ അറ്റ മുലപ്പാലിന്‍ അവസാന കണവും
മരുന്നായിച്ചുരത്തിയോള്‍!
ഉടഞ്ഞ മുലക്കന്നമര്‍ത്തി ഈ ധരയുടെ മുറിഞ്ഞ ജീവ നാഭിയില്‍
ഉണങ്ങാത്ത മുറിവുകള്‍ ഉണക്കുവളെതോ മന്ത്രമീ മണ്ണിനെ പുതപ്പിച്ചോള്‍.....
മാറിലര്ബുധം ചളിച്ചും, നേരിന്‍ നീറ്റല്‍ അടക്കിയും,
മരുന്നിന്‍ മണികള്‍ ഉരുട്ടിയും, മുഖം അമര്ത്തിയുമല്ലോ മരിക്കുന്നൂ
മറവിയുടെ മാറാലയില്‍ എന്റെ മാതാവും !
പണിയാളുകള്‍ പഴിക്കുന്നു, ദാഹ ചൂടില്‍ പനിനീര് തേടും
പാതയില്‍ പതിഞ്ഞ ശാപ വാക്കുകലാലൊരു മുള്‍മുടി തീര്‍ത്തു
നിന്റെ ശിരമകുടമായി കുത്തിയാഴ്തുന്നൂ!
മരണ വെപ്രാള പിടച്ചിലില്‍, ശിശുവിന്‍ അന്നത്വരയും
ദാഹവും ആര്‍ത്തനാദവും ഒരാഭിചാരമായിന്നു, നിന്നധരങ്ങലമ്മേ
ചൂഴ്നെടുത്തു ചടുല നൃത്തം ചവിട്ടുന്നു!
പോക നാമിനി കാലത്തിന്‍ കറുത്ത കൂനന്‍ പിശാചുക്കള്‍
പതിയിരിക്കും പിഴവിന്റെ അല്ത്താരയില്‍!
കാലദേഹവും മേഘവും കണ്ണീരിന്‍
കാഴ്ചയേകും വിനിദ്രമാം വിധിയുടെ മേച്ചില്‍ പുറങ്ങളില്‍ ഇവിടെ
കരുണയും കനിവും കിനിയാത്ത കരിങ്കല്‍ കണ്ണുകള്‍
കാക്കും കെടുതിയുടെ മിച്ചപാത്രത്തില്‍!
ജീവ വായുക്കള്‍ ആറും മുന്പവസാന ജലത്രുഷ്ണയോടുക്കുമീ കനിവിന്‍
ജലരാശിയെ ജീര്‍ണ്ണിച്ച-
ദാഹം ഒടുങ്ങാ യക്ഷികലീവിധം ഊറ്റികുടിക്കുകില്‍ ,
ദീനമാം ആത്മാവിന്നലച്ചലില്‍ ഒടുവിലീ ഉറവയും വറ്റുകില്‍,
വിരിയാതെ വസന്ത ഹെമന്തമീ ഭൂവിനെ മറക്കയെങ്കിലും
പിറപ്പില്‍ പിഴചോരിവരമ്മേ
പാവമീ പൈതങ്ങള്‍ പിരിയാതെ കൂട്ടിരിക്കാം-
ഈ മടിയിലായ് തല ചായിച്ചു നിന്നധാരങ്ങള്‍ അമ്മേ തുറക്കുക, ചൊടിയില്‍
വിശ്വ പരംപോരുള്‍ കണ്ണ് തുറന്നേതോ വാഴ്വിന്റെ
വിശുദ്ത സന്ഗീര്‍ത്തനം എകട്ടെ ,
വിധിയുടെ ഉടയാചഷകങ്ങള്‍ ഉടയട്ടെ, അപമൃത്യുവിന്‍
വിഷ ധ്രംഷ്ടകള്‍ അടങ്ങട്ടെ, കരിമുകിലിന്‍ കരളു കുളിരട്ടെ-
ഇനിയൊരു പുതിയ അദ്വൈതമുയിര്‍ക്കട്ടെ!
ഇപ്പാരിതൊരു ദൈവ വേദനയാകട്ടെ!
കലങ്ങാതെ കഴലുകള്‍ കരിയാതെ കാക്കുവതാരീ.........
മണ്ണിന്റെ മരിക്കും മാറിലെ മിച്ച ജീവ ത്വരയെ
സ്മാരിക്കുവതാരമ്മേ, ഭൂമി മാതാവേ ?
ഈ വിണ്ടുണങ്ങികീറും വിധിയുടെ വേദനാഭൂമിയില്‍,
ഇവ്വിധം തലതല്ലി കേഴും ആത്മാവിന്നന്തരംഗ പിറുപിരുപ്പില്‍..
ചെടിയുടെ ആര്ദ്രമാവസാനശ്വാസകെടുതിയില്‍
ഒരു തീയായി ചുടലക്കളം തീര്‍ക്കും വിഷലിപ്ത ശ്വാസനാളിയാം
പിഴവിന്റെ മേഘങ്ങളേ.....
പ്രാണനെ പ്രാകിയും ഇടനെഞ്ചിലീ പ്രവിന്നുടഞ്ഞ
പരിവേദന പാത്രത്തില്‍ ഇന്ന് നീ പൊഴിക്കും,
വിശപ്പിന്റെ ധാന്യ മണിയുണ്ട് ഞാന്‍ തീര്‍ക്കും
വിനയുടെ വിശുദ്ത്ത വാതിലെ ,
ഒരു വിനാശ പേമാരിയായി പെയ്തിറങ്ങി ഈ ധാരയുടെ
ഒടുങ്ങാത്ത വിലാപവുമോടുക്കൂ!
കരി മണ്ണിന്‍ കാക്കകള്‍ അന്ന്യോന്യം അറിയാകണ്ണുകള്‍ ചൂഴ്ന്നെടുതയ്യോ,
കോവിലില്‍ കാളിക്ക് കാല നൈവേദ്യം കഴിപ്പൂ!
കിഴക്കും പടിഞ്ഞാറും കുരുക്കിയിട്ടൂ, കാറ്റിന്കുരുവിയെ-
കൈകള്‍ അറ്റ് മരിക്കുവാന്‍ വിട്ടു
വേനലിന്‍ വിഷവാത വൈര ഹസ്ത പ്രഹസനം!
ബീജമായി വേനലിന്‍ വ്യര്‍ത്ഥ സ്വപ്ന തപോവനത്തിലെവിടെയോ-
വിരിയുവാന്‍ കാക്കുന്ന കലിയോടു കാമിനി ചൊല്ലുക,
``വേണ്ട നീ വിരിയേണ്ട``
ലോകവും ദേഹവും വിരിയാതെ കാക്കണം എങ്കിലേയീ താപ-
രസലായനി ഒരിക്കലും ഒടുക്കത്തെ അത്തഴമുന്നാതിരിക്കൂ !
എന്റെ ഉണ്ണിയെ കാത്തോണം ഇറ്റുവെള്ളമാ ചൊടിയില്‍ എകണം ഇന്ന്
താനീ മരിക്കും മണ്ണിന്റെ വിഴുപ്പുമേന്തി
ഉഴ്റിയെതോ മറവിയുടെ ചെമന്ന ചില്ലയില്‍ തന്റെ
ഉണ്മയുടെ ആത്മാവിനെ മരിപ്പാന്‍ കൊടുത്തവള്‍-
മണ്ണിന്റെ ചെറുവായില്‍ അറ്റ മുലപ്പാലിന്‍ അവസാന കണവും
മരുന്നായിച്ചുരത്തിയോള്‍!
ഉടഞ്ഞ മുലക്കന്നമര്‍ത്തി ഈ ധരയുടെ മുറിഞ്ഞ ജീവ നാഭിയില്‍
ഉണങ്ങാത്ത മുറിവുകള്‍ ഉണക്കുവളെതോ മന്ത്രമീ മണ്ണിനെ പുതപ്പിച്ചോള്‍.....
മാറിലര്ബുധം ചളിച്ചും, നേരിന്‍ നീറ്റല്‍ അടക്കിയും,
മരുന്നിന്‍ മണികള്‍ ഉരുട്ടിയും, മുഖം അമര്ത്തിയുമല്ലോ മരിക്കുന്നൂ
മറവിയുടെ മാറാലയില്‍ എന്റെ മാതാവും !
പണിയാളുകള്‍ പഴിക്കുന്നു, ദാഹ ചൂടില്‍ പനിനീര് തേടും
പാതയില്‍ പതിഞ്ഞ ശാപ വാക്കുകലാലൊരു മുള്‍മുടി തീര്‍ത്തു
നിന്റെ ശിരമകുടമായി കുത്തിയാഴ്തുന്നൂ!
മരണ വെപ്രാള പിടച്ചിലില്‍, ശിശുവിന്‍ അന്നത്വരയും
ദാഹവും ആര്‍ത്തനാദവും ഒരാഭിചാരമായിന്നു, നിന്നധരങ്ങലമ്മേ
ചൂഴ്നെടുത്തു ചടുല നൃത്തം ചവിട്ടുന്നു!
പോക നാമിനി കാലത്തിന്‍ കറുത്ത കൂനന്‍ പിശാചുക്കള്‍
പതിയിരിക്കും പിഴവിന്റെ അല്ത്താരയില്‍!
കാലദേഹവും മേഘവും കണ്ണീരിന്‍
കാഴ്ചയേകും വിനിദ്രമാം വിധിയുടെ മേച്ചില്‍ പുറങ്ങളില്‍ ഇവിടെ
കരുണയും കനിവും കിനിയാത്ത കരിങ്കല്‍ കണ്ണുകള്‍
കാക്കും കെടുതിയുടെ മിച്ചപാത്രത്തില്‍!
ജീവ വായുക്കള്‍ ആറും മുന്പവസാന ജലത്രുഷ്ണയോടുക്കുമീ കനിവിന്‍
ജലരാശിയെ ജീര്‍ണ്ണിച്ച-
ദാഹം ഒടുങ്ങാ യക്ഷികലീവിധം ഊറ്റികുടിക്കുകില്‍ ,
ദീനമാം ആത്മാവിന്നലച്ചലില്‍ ഒടുവിലീ ഉറവയും വറ്റുകില്‍,
വിരിയാതെ വസന്ത ഹെമന്തമീ ഭൂവിനെ മറക്കയെങ്കിലും
പിറപ്പില്‍ പിഴചോരിവരമ്മേ
പാവമീ പൈതങ്ങള്‍ പിരിയാതെ കൂട്ടിരിക്കാം-
ഈ മടിയിലായ് തല ചായിച്ചു നിന്നധാരങ്ങള്‍ അമ്മേ തുറക്കുക, ചൊടിയില്‍
വിശ്വ പരംപോരുള്‍ കണ്ണ് തുറന്നേതോ വാഴ്വിന്റെ
വിശുദ്ത സന്ഗീര്‍ത്തനം എകട്ടെ ,
വിധിയുടെ ഉടയാചഷകങ്ങള്‍ ഉടയട്ടെ, അപമൃത്യുവിന്‍
വിഷ ധ്രംഷ്ടകള്‍ അടങ്ങട്ടെ, കരിമുകിലിന്‍ കരളു കുളിരട്ടെ-
ഇനിയൊരു പുതിയ അദ്വൈതമുയിര്‍ക്കട്ടെ!
ഇപ്പാരിതൊരു ദൈവ വേദനയാകട്ടെ!
Sunday, July 4, 2010
മുളന്തണ്ടുകള്‍ മുരളിയാവുന്നത്........
പരിചയക്കാര്‍ പാതിയടഞ്ഞ വാതിലിന്‍ പിന്പിലെ
നിസംകതയിലേക്ക് എത്തി നില്‍ക്കുന്നു!
നഗര നാഴിക വിരല്‍ ചലിക്കുന്നതും കാത്ത്
ഓളിയിടാന്‍ ഒരുകൂട്ടം ശ്വാനന്‍ മാര്‍ ,
അവര്‍ കിളിര്കാത്ത മരക്കാലുകളുടെയും, വെറുക്കപ്പെട്ട
മേഘങ്ങളുടെയും നെടുവീര്‍പ്പുകള്‍!
മൃദുല സംഗീതം സിരകള്‍ക്കു തണുപ്പാകുമ്പോള്‍,
നിലാവിന്‍ നിറ മുറ്റത്തു നീ ....
ഈ വിറയ്ക്കുന്ന രാവില്‍ ആരോ തന്ന കമ്പിളി കുപ്പായങ്ങളെ ഒള്ളൂ
ആരൊക്കെയോ വെറുതെ ദയ കാട്ടിയിരിക്കുന്നു.
ക്ഷീരപധവും, സൌരയൂധവും , ഭൂമിയും
എന്റേത് നീയെന്നും മറുതും പാരസ്പര്യം ഘോഷിക്കുന്നു
എന്നാല്‍ നമ്മള്‍ കഴിഞ്ഞാല്‍ അകലങ്ങലാണ്......
അകലങ്ങളോട് അടുക്കുകയാണ് നമ്മള്‍.
പക്ഷികള്‍ ചുണ്ടുരുമ്മുന്നത് ഇതിനു വേണ്ടിയത്രെ!
മുളന്തണ്ടുകള്‍ മുരളിയാകുന്നതും!
ഇവയെല്ലാം ഉണക്കിലും വെയിലിലും പറയാന്‍ മടിച്ച കഥകള്‍,
മുത്തശ്ശിമാര്‍ ഈ കഥയുരിയാടന്‍ മറ്റു കഥയെത്ര പറഞ്ഞു!
ഋതു ഭേതങ്ങളും, ദിനരാത്രങ്ങളും, നീയും ഞാനും
പറയാന്‍ വെമ്പുന്നതും ഈ കഥ
നമുക്ക് കണ്ണില്‍ തിളക്കം
നമ്മള്‍ നേരറിയാന്‍ തിരക്കുകൂട്ടുന്ന
കുസൃതി കുരുന്നുകള്‍........
കടത്തുവള്ളം യാത്രയാവുമ്പോള്‍
നമ്മളിപ്പോഴും നഗരത്തിലാണ്,
മഴ തോര്ന്നതെയുള്ളൂ !
കുഞ്ഞുങ്ങള്‍ ചളിപ്പിച്ച റോഡരുകിലെ,
ചാലിയിടങ്ങളിലെക് നമുക്ക് ഇറങ്ങി നില്‍കാം.
കടത്തുവള്ളം നമ്മെ കാത്തിരിക്കുകയാണ്
അവസാനത്തെ ആളും കടത്തു കടന്നു കഴിഞ്ഞിരിക്കുന്നു!
നഗരത്തില്‍ മഴ അവസാനിച്ചു,
മര്കുറി വെട്ടത്തിന്റെ ചോട്ടില്‍
ഈയലുകളുടെ തേര്‍വാഴ്ച!
നിഴലുകളുടെ തെരുവ് പോരുകള്‍ !
സംഗീതം, നുരഞ്ഞൊഴുകുന്ന വീഞ്ഞ്,
അറിയാതെ എരിയുന്ന സാംബ്രാണി തിരികള്‍!
ഉറങ്ങുന്നവരുടെ ഉണക്ക ഗന്ധം!
നീയെന്താണ് ഭയപ്പടുകൊണ്ട്
പിന്‍ കണ്ണ് എറിയുന്നത്?
പിറകിലാരെങ്കിലും!
നീയിപ്പോള്‍ എന്നെയും ഭയന്നിരിക്കുന്നുവോ?!
പക്ഷികളുടെ പ്രണയകാലം വഴി തെറ്റി വന്നതെന്ന് കാരണവര്‍,
അവരിനി തൂവലുകള്‍ ചീകി ഒതുക്കി പുതിയൊരു മഴയെ കാക്കണം!
പ്രണയാനന്തര കഥയില്‍ കടത്തുവള്ളം കരയനയും......
നീ പുഞ്ചിരിക്കുന്ന മുഖവുമായി യാത്രയാവും...
നമ്മളിനി അകലുന്നവര്‍ , ഒരിക്കലും അടുക്കുവാനാകാത്തതുപോലെ!
പുതിയ പ്രണയ കാലത്തിന്റെ ഭൂമി ശാസ്ത്രം!

വിതുമ്പല്‍
എവിടെയോ എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു!
നിന്നിലേക്ക് ഒരു ചക്രം ഉരുളുന്നു.....
എല്ലാം ചവിട്ടി മെതിച്ച്.....
നിന്റെ തരള യൌവ്വനത്തെ പോലും വക വയ്ക്കാതെ.
ഭ്രാന്തമായ ഏതോ ഒരു കുഴഞ്ഞ നാവ്....
പിതൃ ഹൃദയത്തിന്റെ പിച്ചും പേയും!
ഇത് നഗരം,
നീണ്ട റോഡുകള്‍ നിന്നിലെത്തി മുറിഞ്ഞു പോകുന്നു.
നിനക്ക് നേരറിവിനോടും ഒറ്റയ്ക്ക് പറക്കും പക്ഷിയോടും പ്രണയം!
ഉണക്ക മരങ്ങളെ മാറ് ചേര്‍ത്തവള്‍....
കലവറയില്ലാ കടലടര്‍ത്തി കൊടുക്കുവോള്‍ ........!
ഞാന്‍ നിനക്ക് മുഖമേതും കല്പിചില്ലായിരുന്നു,
വിധിപ്പാടുകള്‍ വീണ മുഖം പോലും!
ഒരു മാത്ര, ശൈശവം ബാധിച്ചവനായി നിന്റെ മടിയില്‍ .....
ഗ്രഹാതുരത്വത്തിന്റെ ഗൂഡ സുഖം!
നിരത്തുകള്‍ നമ്മെ തോല്‍പ്പിച്ച് ഓടുകയാണ്,
നീയെല്ലാം മറന്നുറങ്ങുന്നു!
മനസിന്റെ മടിയില്‍ മയില്‍ പീലി വിരിയുന്നു,
ആകാശം കാറു കൊള്ളുന്നു ,
മയിലാട്ടക്കാര്‍ എത്തി കഴിഞ്ഞിരിക്കുന്നു!
ബസ് സ്ടാന്റിലേക്ക് ഓരോ ബസും,
സ്കൂള്‍ കഴിഞ്ഞെത്തും കിടാവിനെപോള്‍........
ഉച്ച ഭാഷിണി ശബ്ദിക്കുന്നു.
നമ്മള്‍ അന്ന്യരെന്ന ബോധം അരിച്ചു കയറുന്നു ....
വേദനകള്‍ ആറുന്നു....
വെറുതെ വേര്‍പ്പോഴുക്കുന്നതാര്‍ക്ക് വേണ്ടി എന്ന
ചന്ത കാളയുടെ വിതുമ്പല്‍!
ലഹരിയടങ്ങാ പിതാവ് നിന്നെ വച്ച് നീട്ടുന്നു,
ഒരപേക്ഷ പോലെ .........!
കുഞ്ഞനുജത്തി, തെറ്റ് തിരുത്തട്ടെ
നമ്മളന്ന്യരല്ല!
ഒരു ഞെട്ടില്‍ എവിടെയോ വിരിയുവാന്‍
മറന്നവര്‍ മാത്രം .

Thursday, June 3, 2010
പ്രണയ തീരം
നീ കൊന്നപ്പൂകളുടെ കാലത്തിലേക്ക്
സംക്രമിച്ചിരിക്കുന്നു!
പൂക്കൂടകളും കൊണ്ടെത്തിയ ഉണ്ണികള്‍ നിന്നെ
മരന്നെതോ
മാങ്കുലകളും കാട്ടുപൂക്കളും ഇരുത്തെടുക്കുന്നു.
നിന്റെ പതിഞ്ഞ സ്വര വിന്യാസങ്ങള്‍ ,
നീയണിയും നിറങ്ങളിലെല്ലാം-
വസന്തത്തിന്റെ ചായക്കൂട്ടുകള്‍!
നിന്റെ പൊട്ടിച്ചിരികളിലേക്ക് ഊളിയിടുന്ന-
പൊന്മാന്‍ പക്ഷികള്‍.
നിന്റെ ചുവടു വ്യ്പിലേക്ക്-
ഒരു യുഗം തന്നെയാണ് കരേറുന്നത് !
നിന്റെ പദസരത്തില്‍ ഇഴചേരുന്ന പാഞ്ചന്ന്യ
നാദങ്ങള്‍ക്-
കാതു വട്ടം കാക്കും ഋതു ദേഹങ്ങള്‍ .
എല്ലാം മറന്നാടിതകര്‍ത്ത നിന്റെ
കാലാന്തരങ്ങളില്‍
നിനക്ക് കൂട്ടായി ജലതീരങ്ങളില്‍ ഞാന്‍ പാര്‍ക്കാം !
ഇവിടെയാണ് ഞാന്‍ നിന്റെ കുഞ്ഞായി
തീര്‍ന്നത് ,
നിന്റെ നുണക്കുഴികളില്‍ കൌതുകം മൂത്ത്
'പെണ്ണെ' എന്ന് വിളിച്ചത്,
നിന്റെ മിടുക്കനായ ശിഷ്യനായി തീര്‍ന്നത്,
നിനക്ക് കണ്ണാടി ചില്ലില്‍ കൊട്ടാരം കെട്ടിയത്,
ഏതോ ദൂരങ്ങളിലേക്ക് കല്ലുകള്‍ പായിച്ചിട്ടെന്നെ
നീ -
ഓളങ്ങളെ അളക്കാന്‍ അറിയിച്ചത് !
നിന്റെ യൌവനത്തിലേക്ക് ഞാന്‍ ഒരു
ഭിക്ഷുവായി വളരുമ്പോള്‍-
വാതിലുകലടച്, വസന്തത്തിന്റെ വില
അറിയിച്ചത് .
വിരിയുന്ന ദേഹത്തെ വിരഹമറിയാന്‍ പഠിപ്പിച്ചത്!
ഇനി നമ്മള്‍ മുന്‍പേ പാടി അകന്ന-
യുഗ്മാഗീതങ്ങളിലേക്ക് ജന്മാന്തരം.
ഇനിയുമീ തീരത്തില്‍ ഈറനുടുത്ത് കര ഏറും-
ഭിക്ഷാംദേഹി,
കൊന്നമര ചുവട്ടില്‍ ഓളം അളക്കുന്ന ഞാനും ,
സായാഹ്നത്തിന്റെ സന്ദ്രതയിലെക്കും ,
വിഹായസ്സിലെക്കും അലിഞ്ഞു തീരുന്ന സൌമ്യവതിയായ നീയും !
Wednesday, June 2, 2010
എന്റെ കുറുമ്പി
കനല്‍ ചീലുകളുടെ മൂര്‍ത്ധാവില്‍ ചവിട്ടിയാണ്
നീ ഉഴറി നീങ്ങുന്നത്!എവിടെയോ പതിഞ്ഞ സ്വരത്തില്‍ പഥിക ജല്പനങ്ങള്‍,
നിരത്തില്‍ നിര്‍വികാരതയുടെ നീറ്റല്‍ ജലം.
നിനക്ക് മുന്‍പേ നടന്നവര്‍ ആരും നിന്റെ പദ ചിഹ്നം അറിഞ്ഞില്ല,
പിന്‍പേ നടന്നവര്‍ പോലും !
നീ വ്യയം ചെയ്ത ചുടു നിശ്വാസങ്ങള്‍ അടുപ്പില്‍
ചാണക വരളിയോടൊപ്പം പുകയുന്നു !
'ഒരു കാലത്തിന്നു എ റ്റെ കപ്പല്‍ ചേതം ' ആരോ പരിതപിക്കുന്നു ...........
ചിതലരിക്കുന്ന പുസ്തക സഞ്ചിയും , വറ്റിയ നിളയും
അകാലത്തില്‍ പാല്‍ വറ്റിയ സ്തനങ്ങളും ,
കരയുന്ന 'ടെഡി ബെയെര്സും '.
ഉടഞ്ഞ കുപ്പി വളകള്‍, പദവിന്യാസം ഏശാത്ത പാദസരങ്ങള്‍
ചിറകറ്റ കാറ്റുകള്‍ ശ്വാസം മുട്ടി ചാകും കാടും !
ഇവിടെ നീ എന്തെ ചിരിക്കാതത് എന്ന് ഞാന്‍ ചോദികനമെന്നോ!?
എവിടെയോ വച്ച് മറന്ന ഓര്‍മകളെ ചുവന്ന്‍
ഏതോ ഭ്രാന്തന്‍ തെരുവ് ചികയുന്നത് കണ്ടില്ലേ ,
ഓര്‍മകളിലാണ് നമ്മള്‍ ജനിക്കുന്നതും ജീവിക്കുന്നതും!
സ്കൂള്‍ വിട്ടോടിയെതുന്ന കൊച്ചു കുരുന്നുകള്‍
കുറുമ്പുകള്‍ കാണിച്ചു നിന്റെ ഹൃദയത്തില്‍ ഒളിക്കട്ടെ .
ഞാന്‍ നിന്നെ യാത്രയാക്കാം .....................................
വിളറിയ സ്വപ്നങ്ങളില്‍ നിറവും ,
മാനങ്ങളില്‍ ഋതുവും ,
വാട്ടര്‍ ബോട്ടിലും , കല്ല് പെന്‍സിലും , സലൈറ്റും
പൊട്ടിച്ചിരികളുമായി ...............!.
മത്സ്യ ഗന്ധം

ഉറക്ക ചടവുകല്കിരുപുറത്തും നേര്‍ത്ത കൂര്‍ക്കം വലി
നിനക്ക് മാത്രം അന്ന്യമയത് !കട്ടമരത്തിന്നു ഒപ്പം അല കയറുന്ന കാത്തിരുപ്പ് ,
വിശപ്പ് വെറും വെറുക്കപ്പെട്ട വിചാരം.
കണ്ണീരടരുന്ന കണ്ണില്‍ വന്ന്യമായ അന്ധകാരം ,
നീ കടലിന്റെ കറുത്ത പൊന്ന്‍,
വേര്‍പിരിയലിന്റെ വേവരിയുന്നവള്‍!
നിന്നെ കുറിച്ച് അന്ന്യര്‍ കഥകള്‍ രചിക്കുന്നു
പുരയില്‍ പ്രതീക്ഷകളാണ് നീരിയടുങ്ങുന്നത്.നിന്നില്‍ വന്നെത്തി പിന്‍ വാതിലടക്കുന്ന മത്സ്യ ഗന്ധം !
നിന്റെ നര ബാധിച്ച മാത്രുത്വതിലെക്
ആഴി പരപ്പിലെ തിരകളും ,തെമ്മാടി തെരുവിലെ പിറക്കാ പൈതങ്ങളും
ഞാനും
പലായനം!
നീയുടലുരുകി തപം ചെയ്തു രചിക്കും
കവിതയില്‍ കാണാ കവിതയായി ഞാനും ഒരുപാട് ശലഭ പുഴുക്കളും .......
നിന്റെ മൃത് മേനിയിലള്ളിപ്പിടിച് ഈ ചെരുവിരലാലെഴുതട്ടെ ,
'അമ്മെ, കടലമ്മേ കാക്കണേ .........!'
Tuesday, June 1, 2010
കാവടിയാട്ടക്കാരന്‍

തോള്‍ സഞ്ചിയില്‍ ഉള്ളതെല്ലാം വാരിപ്പെറുക്കി
ദ്രുത ഗതിയില്‍ കാവടിയാട്ടക്കാരുടെ സംഘതിലെവിടെയോ
ഇല്ലാതാകുവാന്‍ തയ്യാര്‍ ആവുകയാണ് ......
പത്രപ്രവര്‍ത്തകന്റെ അവസാന ചോദ്യം ചെയ്യല്‍ ..
" സര്‍ എന്തുകൊണ്ടാണ് ഏകാന്ത പധികനയിരിക്കുന്നത്?
മുന്‍പേ പോകുന്ന ഹരിദ്വാര്‍ യാത്രകാര്‍ പോലും
കൂട്ടുകൂടി പാട്ടുകള്‍ പാടി ക്ഷീണവും വിശപ്പും
വിയര്‍പ്പും മറന്നിരിക്കുന്നു !"
സ്നേഹിക്കുന്നതുകൊണ്ടിതൊക്കെ , മറുപടിയും ഒരു ചിരിയും
"എനിക്ക് മനസിലാവുന്നില്ല സര്‍ അത് .......
"സ്നേഹിക്കുന്നവനെ മനസിലാവൂ " വീണ്ടും ചിരിപടക്കം !
അപ്പോള്‍ ഞാന്‍ സ്നേഹിച്ചത് സ്നേഹമാല്ലായിരുന്നോ ...?!
"സ്നേഹിച്ചവന് സ്വന്തമായി സ്നേഹിചില്ലെന്ന തോന്നലുകള്‍
എങ്കിലും.... !"
എന്റെ പ്രിയ സഖി കുറിച്ച് വച്ച കത്തില്‍ നിന്ന് ,
'നമ്മള്‍ നിഴലിനെ പ്രണയിക്കുന്നവര്‍ , നമ്മിലെത്തി നില്‍കാതത
നിഴലുകള്‍ നമ്മുടെതെന്ന് ശടിക്കുന്നവര്‍.....'
ബെത്സായിദാ

നമുക്ക് കഥനങ്ങളുടെ കല്‍പടവുകള്‍
കയറി ഇറങ്ങുന്നവരെ കാണാം.........അവര്‍ കടന്നു പോകുന്നത് നമ്മളെ ചവിട്ടിമെതിച്ചാണ്
കൂട്ടത്തില്‍ ശകാര വാക്കുകളും !
'നിങ്ങള്‍ ബെത്സൈതാ വെള്ളത്തെ മാത്രം സ്നേഹിച്ചവര്‍
പ്രണയം എന്തെന്ന് പഠിക്കാത്തവര്‍! '.മണല്‍ തീരത്ത് ഒറ്റയ്ക്ക് ഇരിക്കുന്നവള്‍
പിറുപിറുക്കുന്നു ...........!വെയിലേറിയപോള്‍, ചരണങ്ങള്‍ വേവ് അറിഞ്ഞപോള്‍
നീയെന്നെ മറന്നുവോ ?അരിപ്രവിന്നരുമ ഹൃത്ത്എന്നും
കൃപ തന്ന മുത്തെന്നും
ചൊല്ലിയിട്ട്........ ഇപ്പോള്‍ ?
പുഴ വക്കെ കാല്‍ നീട്ടി ഈറന്‍ അണിയും കാറ്റിനആത്മാവ്,
'ഇതും കടന്നു പോകും , കൈപും മധുരവും കാലവും ഈ കല്പടവും !
Monday, May 31, 2010
പ്രണയവും പ്രാര്‍ത്ഥനയും
ഒരിക്കല്‍ കൂടി
ഇശ്രെലിന്റെ ഇരുട്ടുകാലം, മരം തളിര്തത് ,
അകല കാഴ്ചയായി നിന്റെ കണ്ണിലെ നീര് തടിപായി ഞാനും
അഭിശപ്ത നിമിഷമേ ശപിക്കും ശിരസിലെ പരുവായി ഞാന്‍ ഉയിര്‍ക്കുന്നതും
നിന്റെ പൌഡര്‍ ടിന്നുകളും കുങ്കുമ ഡപികളും
വിതുമ്പും കണ്ണുമായി, കാത്തിരിക്കുന്നതും
വെളിച്ചമില്ലാ തുരുത്തിലേക്ക് വിധിയുടെ വേര്‍പുമായി
നീ ചേക്കേറിയതും
ഓര്‍മയിലെ കടലാസ് വഞ്ചി ഓളങ്ങള്‍ തല്ലി ചാകുന്നതും.
നയനവും നിമിഷവും നിറയുന്നത് നിന്നെ കൊണ്ടാണ്
ഒരു ദൈവം തുണചിരുന്ന്ല്‍ !
കൊഴുത്ത തളിരിലകളുടെ കാലം
കാട്ടുരോസപൂകള്‍ കൂട്ടാകേണ്ട കാലം
നിന്റെ മരുന്ന് മനം
നോയമ്പും നേര്‍ച്ചയും നായകള്‍ തിന്നിരിക്കുന്നു .
കോട്ടിയടക്കപ്പെട്ട വാതിലുകള്‍ .
കണ്ണിലിരുട്ട് കയറുന്നു പകര്‍ച്ചവ്യാധി പോലെ
നീ വെളിച്ചം വിധിക്കാത്തവള്‍ !
എനിക്ക് അര്‍ത്ഥമില്ല കൊടും വെളിച്ചം !
അമ്മ കരയുന്നു
ദൈവമോ !!
സന്ഗീര്‍ത്തനങ്ങള്‍ പാടെണ്ടാവനായിരിക്കുന്നു ഞാന്‍
ഇശ്രെലിന്റെ ഇരുട്ടുകാലം, മരം തളിര്തത് ,
ലബനോനിലെ ദേവദാരു, ചിറകു വച്ച
ശലഫപുഴുക്കള്‍ !
മഞ്ഞുപൂകളുടെ കാലത്തെയോര്‍ത്തു
ഒട്ടുവിലക്കിനരികെ ധ്യാനിക്കുന്ന അമ്മ.
മഞ്ഞുപൂകളുടെ കാലത്തെയോര്‍ത്തു
ഒട്ടുവിലക്കിനരികെ ധ്യാനിക്കുന്ന അമ്മ.
അകല കാഴ്ചയായി നിന്റെ കണ്ണിലെ നീര് തടിപായി ഞാനും
അഭിശപ്ത നിമിഷമേ ശപിക്കും ശിരസിലെ പരുവായി ഞാന്‍ ഉയിര്‍ക്കുന്നതും
നിന്റെ പൌഡര്‍ ടിന്നുകളും കുങ്കുമ ഡപികളും
വിതുമ്പും കണ്ണുമായി, കാത്തിരിക്കുന്നതും
വെളിച്ചമില്ലാ തുരുത്തിലേക്ക് വിധിയുടെ വേര്‍പുമായി
നീ ചേക്കേറിയതും
ഓര്‍മയിലെ കടലാസ് വഞ്ചി ഓളങ്ങള്‍ തല്ലി ചാകുന്നതും.
നയനവും നിമിഷവും നിറയുന്നത് നിന്നെ കൊണ്ടാണ്
ഒരു ദൈവം തുണചിരുന്ന്ല്‍ !
കൊഴുത്ത തളിരിലകളുടെ കാലം
കാട്ടുരോസപൂകള്‍ കൂട്ടാകേണ്ട കാലം
നിന്റെ മരുന്ന് മനം
ഏകാന്തത
വിതുമ്പല്‍.
നോയമ്പും നേര്‍ച്ചയും നായകള്‍ തിന്നിരിക്കുന്നു .
കോട്ടിയടക്കപ്പെട്ട വാതിലുകള്‍ .
കണ്ണിലിരുട്ട് കയറുന്നു പകര്‍ച്ചവ്യാധി പോലെ
നീ വെളിച്ചം വിധിക്കാത്തവള്‍ !
എനിക്ക് അര്‍ത്ഥമില്ല കൊടും വെളിച്ചം !
അമ്മ കരയുന്നു
ദൈവമോ !!
ഘടികാരം

നിലച്ചുപോയ നിന്റെ ഹൃദയമെടുത്ത്
ഞാനൊന്നു കുടഞ്ഞു നോക്കട്ടെ നിമിഷ സൂചിയിലെങ്ങിലും തുടിപ്പുകള്‍ !
നിന്റെ കരഞ്ഞു വീര്‍ത്ത കണ്മണി കോണുകള്‍
ഈ ഘടികാര സൂചികല്കിടയിലുടക്കികിടപ്പുണ്ടാകാം!
സൌന്ദര്യ പണിക്കാര്‍തേച്ചു തന്ന
ചായക്കൂട്ടുകള്‍ ഖിന്നരവുകളിലെ തോരാമഴയില്‍
ഒലിച്ചിറങ്ങി ചളിയായി ഈ ഫ്രയ്മിനെ
തുരുംബിപ്പിച്ചിരിക്കാം!
കരിങ്കക്കകള്‍ കൊത്തി പറിച്ച നിന്റെ
ഘടികരനവിനു സന്ഗീതങ്ങളില്ലെങ്കിലും സാരമില്ല സഖി, നിന്റെചുടുമുലപാളില്‍,
മൃതസഞ്ജീവനി മന്ത്രമുണ്ട്
ഇതാ നാഴികവിരല്‍ ചലികാരായിരിക്കുന്നു
ഇനി കാമവും കര്‍മവും നിനക്ക് ഉല്‍ചൂട് പകരട്ടെ !ഡാര്‍ക്ക് നൈട്സ്

ഇത് ഇംഗ്ലീഷില്‍ ഒരു 'ഡാര്‍ക്ക് നൈറ്റ് നോട്ട് '
silence!
thick
darkest,
am mad in my closet
evry limp frozen
hard sweat on forehead
wet pillow
shut door.
God cant' escape this castle!
i shall burn candle sticks,
incence,
and be on my knees,
before i fall, wont' you speak up, to this rebellious animal
on love, failure, lost dream
depression, rejection, desolation
poverty, burning flesh and consoling soul!
distrust and despair,
and crys of my beloved.
why silent ! God
thick
darkest.
Subscribe to:
Posts (Atom)